ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും വിജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും വിജയം
മാഞ്ചസ്റ്റര്‍ ഹള്‍സിറ്റിയെയും ചെല്‍സി ബേണ്‍ലിയെയുമാണ് തോല്‍പ്പിച്ചത്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും വിജയത്തുടര്‍ച്ച. മാഞ്ചസ്റ്റര്‍ ഹള്‍സിറ്റിയെയും ചെല്‍സി ബേണ്‍ലിയെയുമാണ് തോല്‍പ്പിച്ചത്. ലിവര്‍പൂള്‍ - ടോട്ടനം മത്സരം സമനിലയില്‍ കലാശിച്ചു.
ഗോള്‍രഹിത സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് മാഞ്ചസ്റ്റര്‍ ജയം കണ്ടത്. തൊണ്ണൂറ്റി രണ്ടാം മിനുട്ടില്‍ റാഷ്ഫോര്‍ഡാണ് മാഞ്ചസ്റ്ററിനായി ഗോള്‍ നേടിയത്. ജയത്തോടെ ഒമ്പത് പോയിന്‍റുമായി മാഞ്ചസ്റ്റര്‍ പോയിന്‍റ് പട്ടികയില്‍ ചെല്‍സിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തില്‍ ചെല്‍സി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബേണ്‍ലിയെ തോല്‍പ്പിച്ചത്. ഏദന്‍ ഹസാര്‍ഡും, വില്യനും വിക്ടര്‍ മോസസുമാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്.
ആവേശകരമായ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളും ടോട്ടനം ഹോട്സ്പറും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ടോട്ടനമിന് വേണ്ടി ഡാനി റോസും ലിവര്‍പൂളിനായി ജെയിംസ് മില്‍നറുമാണ് ഗോള്‍ നേടിയത്. മറ്റു മത്സരങ്ങലില്‍ വാറ്റ്ഫോര്‍ഡിനെതിരെ ആഴ്സണലും സ്വാന്‍സി സിറ്റിക്കെതിരെ ലീസസ്റ്റര്‍ സിറ്റിയും സ്റ്റോക് സിറ്റിക്കെതിരെ എവര്‍ട്ടണും വിജയം കണ്ടു.
Adjust Story Font
16

