Quantcast

ഫ്രാന്‍സിനെ തളച്ച് സ്വിറ്റ്സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറില്‍

MediaOne Logo

admin

  • Published:

    4 Aug 2017 4:54 PM GMT

ഫ്രാന്‍സിനെ തളച്ച് സ്വിറ്റ്സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറില്‍
X

ഫ്രാന്‍സിനെ തളച്ച് സ്വിറ്റ്സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറില്‍

ആറ് പോയിന്‍റുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലേക്ക്. രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സര്‍ലന്‍ഡും.

യൂറോ കപ്പില്‍ ആതിഥേയരായ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് സ്വിറ്റ്സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറില്‍. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഫ്രാന്‍സിന്‍റെ പ്രീക്വാര്‍ട്ടര്‍ പ്രവേശം.

തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടായിരുന്നു ഫ്രാന്‍സ് സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഇറങ്ങിയത്. അല്‍ബേനിയക്കെതിരെ ജയം നേടിയ ടീമില്‍ അഞ്ച് മാറ്റങ്ങള്‍ ദഷാംപ്സ് വരുത്തി. ദിമിത്രി പയറ്റും ഒളിവര്‍ ജിറൌഡും പകരക്കാരുടെ ബഞ്ചിലിരുന്നപ്പോള്‍ പോഗ്ബയും ജിഗ്നാകും ആദ്യ ഇലവനിലെത്തി. നിര്‍ഭാഗ്യവും സ്വിസ് ഗോളി യാന്‍ സോമറിന്‍റെ മികച്ച പ്രകടനവുമാണ് ഫ്രാന്‍സിന് ജയം നിഷേധിച്ചത്. പതിനൊന്നാം മിനിറ്റില്‍ പോഗ്ബയുടെ ഗോളെന്നുറച്ച ഷോട്ട് സോമര്‍ തട്ടിയകറ്റി

തൊട്ടടുത്ത മിനിറ്റിലും പോഗ്ബക്കും ഗോളിനുമിടയില്‍ സ്വിസ് ഗോളി വില്ലനായി. നിര്‍ഭാഗ്യം പോഗ്ബയെ വിട്ടൊഴിഞ്ഞില്ല. മിനിറ്റുകള്‍ക്കുള്ളില്‍ മറ്റൊരു ഷോട്ട് ക്രോസ്ബാറില്‍ തട്ടി മടങ്ങി. ആദ്യ പകുതിയില്‍ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധയൂന്നിയ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ചു. (47). കൌണ്ടര്‍ അറ്റാക്കുകളുമായി ഫ്രാന്‍സും കളം നിറഞ്ഞു. ഇതിനിടയില്‍ കോമന് പകരക്കാരനായി ഫ്രാന്‍സ് ദിമിത്രി പയറ്റിനെ കളത്തിലിറക്കിയതോടെ ഫ്രാന്‍സ് ഗോള്‍ നേടുമെന്നുറപ്പിച്ചു(62). വീണ്ടും നിര്‍ഭാഗ്യം ക്രോസ്ബാറിന്‍റെ രൂപത്തില്‍.അവസാന മിനിറ്റുകളിലും ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ആറ് പോയിന്‍റുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലേക്ക്. രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സര്‍ലന്‍ഡും.

TAGS :

Next Story