Quantcast

ബാഡ്മിന്റണില്‍ ശ്രീകാന്ത് പൊരുതിതോറ്റു

MediaOne Logo

Subin

  • Published:

    28 Aug 2017 12:13 AM GMT

ബാഡ്മിന്റണില്‍ ശ്രീകാന്ത് പൊരുതിതോറ്റു
X

ബാഡ്മിന്റണില്‍ ശ്രീകാന്ത് പൊരുതിതോറ്റു

ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷയായിരുന്ന കടുംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ചൈനീസ് താരം ലിന്‍ ഡാനോട് പൊരുതി തോറ്റു.

ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷയായിരുന്ന കടുംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ചൈനീസ് താരം ലിന്‍ ഡാനോട് പൊരുതി തോറ്റു. 21-6, 11-21, 21-18 എന്ന സ്‌കോറിനാണ് ലിന്‍ഡാന്‍ ശ്രീകാന്തിനെ തോല്‍പിച്ചത്.

2008 ബെയ്ജിംങ് ഒളിംപിക്‌സിലും 2012 ലണ്ടന്‍ ഒളിംപിക്‌സിലും സ്വര്‍ണ്ണം നേടിയ ചൈനീസ് താരമാണ് 33കാരനായ ലിന്‍ഡാന്‍. ആദ്യമായി ഒളിംപിക്‌സ് ക്വാര്‍ട്ടറിലെത്തിയ 23 കാരനായ ശ്രീകാന്തിന് ബാഡ്മിന്റണ്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ലിന്‍ഡാനോട് മത്സരിക്കുന്നതിന്റെ എല്ലാ സമ്മര്‍ദ്ദവും ആദ്യ ഗെയിമില്‍ ഉണ്ടായിരുന്നു.

ലിന്‍ ഡാന്റെ മികവിനേക്കാള്‍ ശ്രീകാന്ത് വരുത്തിയ പിഴവുകളാണ് ആദ്യഗെയിം ഏകപക്ഷീയമാക്കിയത്. ആദ്യം സെര്‍വ് ചെയ്ത് ആദ്യ പോയിന്റ് സ്വന്തമാക്കിയ ശ്രീകാന്തിന് പിന്നീട് 12 പോയിന്റുകള്‍ നേടിയ ശേഷമാണ് ലിന്‍ഡാന്‍ സെര്‍വ് വിട്ടുകൊടുത്തത് തന്നെ. വൈകാതെ ആദ്യ ഗെയിം ലിന്‍ഡാന്‍ 21-6 ന് സ്വന്തമാക്കുകയും ചെയ്തു.

രണ്ടാം ഗെയിമില്‍ ശ്രീകാന്ത് പൊരുതിക്കളിച്ചതോടെ സമ്മര്‍ദ്ദം ലിന്‍ ഡാന് മേലായി. രണ്ടാം ഗെയിമിന്റെ ആദ്യപകുതി 11-5ന് ശ്രീകാന്ത് സ്വന്തം വരുതിയില്‍ നിര്‍ത്തി. പൊരുതാന്‍ തീരുമാനിച്ച ശ്രീകാന്ത് 21-11ന് രണ്ടാം ഗെയിം സ്വന്തമാക്കി. നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ പോരാട്ടം ഇഞ്ചോടിഞ്ചായി മാറി. മൂന്നാം ഗെയിമില്‍ ഇടവേളയില്‍ പിരിയുമ്പോള്‍ 11-8ന് ശ്രീകാന്ത് മുന്നിലെത്തിയിരുന്നു. എന്നാല്‍ മത്സരത്തിലെ അവസാന ഘട്ടങ്ങളിലെ സമ്മര്‍ദ്ദം അനുഭവസമ്പത്തിന്റെ കരുത്തില്‍ മറികടന്ന് ലിന്‍ഡാന്‍ 21-18ന് മൂന്നാം ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു.

TAGS :

Next Story