Quantcast

ആരാധകരുടെ മനം കവരാന്‍ റെനാറ്റോ സാഞ്ചസ്

MediaOne Logo

Ubaid

  • Published:

    29 Aug 2017 8:14 PM GMT

ആരാധകരുടെ മനം കവരാന്‍ റെനാറ്റോ സാഞ്ചസ്
X

ആരാധകരുടെ മനം കവരാന്‍ റെനാറ്റോ സാഞ്ചസ്

യൂറോ കപ്പ് ക്വാര്‍ട്ടര്‍ ആവേശത്തിലേക്ക് കടക്കുമ്പോള്‍ പോര്‍ചുഗല്‍ ആരാധകരുടെ പ്രതീക്ഷ ഇപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാത്രം ചുറ്റിപ്പറ്റിയല്ല. അവര്‍ക്ക് ആവേശം പകരാന്‍ മറ്റൊരു താരം കൂടി എത്തിയിരിക്കുന്നു. റെനാറ്റോ സാഞ്ചസെന്ന പതിനെട്ടുകാരന്‍.

യൂറോ കപ്പില്‍ പോര്‍ച്ചുഗലും പോളണ്ടും ഏറ്റുമുട്ടുമ്പോള്‍ പോര്‍ച്ചുഗല്‍ ആരാധകരുടെ കണ്ണ് ഒരു യുവതാരത്തിലായിരിക്കും. വളരെ കുറച്ച് മത്സരങ്ങള്‍ കൊണ്ട് മാത്രം ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റിയ റെനാറ്റോ സാഞ്ചസില്‍. ‍

യൂറോ കപ്പ് ക്വാര്‍ട്ടര്‍ ആവേശത്തിലേക്ക് കടക്കുമ്പോള്‍ പോര്‍ചുഗല്‍ ആരാധകരുടെ പ്രതീക്ഷ ഇപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാത്രം ചുറ്റിപ്പറ്റിയല്ല. അവര്‍ക്ക് ആവേശം പകരാന്‍ മറ്റൊരു താരം കൂടി എത്തിയിരിക്കുന്നു. റെനാറ്റോ സാഞ്ചസെന്ന പതിനെട്ടുകാരന്‍. പോര്‍ച്ചുഗലിന്‍റെ മധ്യനിര തരാം.

സ്വന്തം ഗോള്‍ പോസ്റ്റ് മുതല്‍ എതിര്‍ ഗോള്‍ മുഖംവരെ നിറഞ്ഞ സാന്നിധ്യമാകുന്ന കളിക്കാരന്‍. ഒരേ സമയം മധ്യനിരയിലും പ്രതിരോധത്തിലും അറ്റാക്കിംഗിലും കളിക്കാന്‍ കഴിയുന്ന താരം. യൂറോ കപ്പില്‍ സാഞ്ചസിന്റെ യഥാര്‍ഥ പ്രതിഭ കണ്ടത് ക്രൊയേഷ്യക്കെതിരായ പ്രീക്വാര്‍ട്ടറിലാണ്. ക്രിസ്റ്റ്യാനോക്കും മധ്യനിരയ്ക്കുമിടയില്‍ നിരന്തരം പന്തെത്തിച്ച് റെനാറ്റോ ആരാധകരെ കയ്യിലെടുത്തു. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി.

ഈ വര്‍ഷം ബള്‍ഗേറിയക്കെതിരായ സൌഹൃദ മത്സരത്തിലാണ് റെനാറ്റോ സാഞ്ചസ് പോര്‍ചുഗലിന് വേണ്ടി അരങ്ങേറിയത്.അന്താരാഷ്ട്ര ടൂര്‍ണമെന്‍റില്‍ സാഞ്ചസിന്‍റെ ആദ്യ മത്സരം യൂറോ കപ്പില്‍ ഐസ്ലന്‍ഡിനെതിരെ കളിച്ചുകൊണ്ടാണ്. പോര്‍ചുഗലിന് വേണ്ടി ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്‍റില്‍ പന്തു തട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി ഇപ്പോള്‍ സാഞ്ചസിന്‍റെ പേരിലാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 12 വര്‍ഷം മുന്‍പ് സ്ഥാപിച്ച റെക്കോഡ് പഴങ്കഥയാക്കി ഇറങ്ങിയ പയ്യന്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റസിന്‍റെ പ്രതീക്ഷ തെറ്റിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതുവരെ പകരക്കാരുടെ ബഞ്ചിലായിരുന്ന റെനാറ്റോ സാഞ്ചസ് ഫോമിലല്ലാത്ത മരിയോ ഗോമസിന് പകരം ആദ്യ ഇലവനിലെത്തിയേക്കും. യൂറോ കപ്പ് കഴിഞ്ഞാല്‍ താരം നേരെ പറക്കുക മ്യൂണിക്കിലേക്കായിരിക്കും. കഴിഞ്ഞ മാസമാണ് ബെനിഫിക്ക താരമായിരുന്ന റെനാറ്റോയെ ബയേണ്‍ മ്യൂണിക് 35 മില്യണ്‍ യൂറോക്ക് സ്വന്തമാക്കിയത്.

TAGS :

Next Story