Quantcast

അലക്സാണ്ടര്‍ ചെഫ്റിന്‍ യുവേഫ അധ്യക്ഷനാകും

MediaOne Logo

Alwyn K Jose

  • Published:

    11 Sep 2017 11:24 PM GMT

അലക്സാണ്ടര്‍ ചെഫ്റിന്‍ യുവേഫ അധ്യക്ഷനാകും
X

അലക്സാണ്ടര്‍ ചെഫ്റിന്‍ യുവേഫ അധ്യക്ഷനാകും

നിലവില്‍ സ്ലൊവേനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ അധ്യക്ഷനാണ് ചെഫ്റിന്‍. ചാമ്പ്യന്‍സ് ലീഗില്‍ അഴിച്ചുപണി നടത്തുകയായിരിക്കും തന്റെ ആദ്യ ലക്ഷ്യമെന്ന് ചെഫ്റിന്‍ പറഞ്ഞു.

അലക്സാണ്ടര്‍ ചെഫ്റിന്‍ യുവേഫയുടെ പുതിയ അധ്യക്ഷനാകും. നിലവില്‍ സ്ലൊവേനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ അധ്യക്ഷനാണ് ചെഫ്റിന്‍. ചാമ്പ്യന്‍സ് ലീഗില്‍ അഴിച്ചുപണി നടത്തുകയായിരിക്കും തന്റെ ആദ്യ ലക്ഷ്യമെന്ന് ചെഫ്റിന്‍ പറഞ്ഞു.

യുവേഫ അധ്യക്ഷനായിരുന്ന മിഷേല്‍ പ്ലാറ്റിനി പുറത്തായതിനെത്തുടര്‍ന്നാണ് പുതിയ അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഹോളണ്ടില്‍ നിന്നുള്ള മൈക്കല്‍ വാന്‍ പ്രാഗിനെ പിന്തള്ളിയാണ് ചെഫ്റിന്റെ ജയം. 13നെതിരെ 42 വോട്ടുകളാണ് ചെഫ്റിന്‍ നേടിയത്. ചാമ്പ്യന്‍സ് ക്ലബ്ബില്‍ വന്‍കിട ക്ലബ്ബുകള്‍ക്ക് മാത്രമാണ് പ്രാമുഖ്യം ലഭിക്കുന്നതെന്ന വിമര്‍ശത്തിനും സമാന്തര ലീഗ് ഭീഷണികള്‍ക്കും ഇടയിലാണ് ചെഫ്റിന്റെ രംഗപ്രവേശം. 2018-19 സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ യൂറോപ്പിലെ നാല് പ്രധാന ആഭ്യന്തരലീഗുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ യുവേഫ തീരുമാനിച്ചിരുന്നു.

എന്നാല്‍ തീരുമാനത്തിനെതിരെ യൂറോപ്യന്‍ പ്രൊഫണല്‍ ഫുട്ബോള്‍ ലീഗ്സ് രംഗത്തുവന്നു. ചാമ്പ്യൻസ്‌ ലീഗ്‌ ബഹിഷ്കരിക്കുമെന്നും ഇതേസമയത്ത്‌ തന്നെ മറ്റൊരു ലീഗ്‌ സംഘടിപ്പിക്കുമെന്നും ഇപിഎഫ്എല്‍ ഭീഷണി മുഴക്കി. സ്പെയിൻ, ഇംഗ്ലണ്ട്‌, ജർമ്മനി, ഇറ്റലി ലീഗുകൾക്ക്‌ പ്രാധാന്യം നല്‍കാനുള്ള തീരുമാനമാണ് വിവാദത്തിന് വഴിവെച്ചത്. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും ആശയക്കുഴപ്പവും പരിഹരിക്കുകയായിരിക്കും ചെഫ്റിന്റെ പ്രധാന വെല്ലുവിളി. യുവേഫയുടെ തീരുമാനം പുനപ്പരിശോധിക്കുമെന്ന് ചെഫ്റിന്‍ പറഞ്ഞു. 2011 മുതല്‍ സ്ലൊവേനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അധ്യക്ഷനാണ് ചെഫ്റിന്‍.

TAGS :

Next Story