Quantcast

രോഹിത് ശര്‍മ സ്ഥാനം നിലനിര്‍ത്തി, കിവികള്‍ക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

MediaOne Logo

Jaisy

  • Published:

    24 Sep 2017 1:17 AM GMT

രോഹിത് ശര്‍മ സ്ഥാനം നിലനിര്‍ത്തി, കിവികള്‍ക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
X

രോഹിത് ശര്‍മ സ്ഥാനം നിലനിര്‍ത്തി, കിവികള്‍ക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

സെപ്തംബര്‍ 22ന് കാന്‍പൂരിലാണ് ആദ്യ ടെസ്റ്റ്

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരന്പരക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ കാര്യമായ മാറ്റങ്ങളില്ല. വിരാട് കോഹ്‍ലിയാണ് ക്യാപ്റ്റന്‍.

രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയും നിലനിര്‍ത്തി. സ്റ്റുവര്‍ട്ട് ബിന്നിയെയും പേസര്‍ ഷര്‍ദുല്‍ താക്കൂറിനെയും ഒഴിവാക്കി. അജിങ്ക്യ രഹാനെ, മുരളി വിജയ്, ആര്‍ അശ്വിന്‍, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ചേതേശ്വര്‍ പൂജാര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. മൂന്ന് ടെസ്റ്റുകളാണ് പരന്പരയിലുള്ളത്. കാണ്‍പൂരില്‍ സെപ്തംബര്‍ 22നാണ് ആദ്യമത്സരം

TAGS :

Next Story