Quantcast

നാടകീയ വിജയത്തോടെ ഐസ്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍; അലമുറയിട്ട് കമന്റേറ്റര്‍

MediaOne Logo

admin

  • Published:

    24 Sept 2017 9:37 AM IST

നാടകീയ വിജയത്തോടെ ഐസ്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍; അലമുറയിട്ട് കമന്റേറ്റര്‍
X

നാടകീയ വിജയത്തോടെ ഐസ്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍; അലമുറയിട്ട് കമന്റേറ്റര്‍

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഐസ്‍ലന്‍ഡ് പരാജയപ്പെടുത്തിയത്.

യൂറോ കപ്പില്‍ ചരിത്രമെഴുതി ഐസ്‍ലന്‍ഡ്. ആദ്യമായി യൂറോ കപ്പിനെത്തിയ ഐസ്‍ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഐസ്‍ലന്‍ഡ് പരാജയപ്പെടുത്തിയത്.

മുത്തശ്ശിക്കഥ പോലെയുള്ള ഐസ്‍ലന്‍‌ഡിന്റെ യാത്ര തുടരുകയാണ്. കരുത്തരുടെ ഗ്രൂപ്പില്‍‌ നിന്ന് തോല്‍വിയറിയാതെ അവസാന പതിനാറ് ടീമുകളില്‍ ഒന്നായി മാറി ഐസ്‍ലന്‍ഡ്. പതിവ് പോലെ പ്രതിരോധത്തിലൂന്നിയാണ് ഓസ്ട്രിയെയും ഐസ്‍ലന്‍ഡ് കീഴടക്കിയത്. ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ ഓസ്ട്രിയക്ക് സാധിച്ചതുമില്ല. ഓസ്ട്രിയ പിഴച്ച ആദ്യ പകുതിയില്‍ ബൊഡ് വാര്‍സണ്‍ ഐസ്‍ലന്‍ഡിനെ മുന്നിലെത്തിച്ചു. ആക്രമിച്ച് കളിച്ച ഓസ്ട്രിയ രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ സമനില പിടിച്ചു.

ഇഞ്ച്വറി സമയത്താണ് മത്സരത്തിന്റെ ഗതി മാറിയത്. അവസാന വിസിലിന് തൊട്ട് മുമ്പുള്ള ട്രോസ്റ്റാസണിന്റെ ഗോളിലൂടെ കന്നി യൂറോ കപ്പില്‍ തന്നെ പ്രീ ക്വാര്‍ട്ടറില്‌‍ കടന്നതിന്റെ സന്തോഷം ആരാധകര്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ച് കൊണ്ടാണ് ഐസ്‍ലന്‍ഡ‍് താരങ്ങള്‍ മൈതാനം വിട്ടത്.

TAGS :

Next Story