Quantcast

ഗോളടി മിഷീനെന്ന് വിശേഷണം; രാജ്യത്തിന് ഗുണമില്ല

MediaOne Logo

admin

  • Published:

    13 Oct 2017 8:08 PM GMT

ഗോളടി മിഷീനെന്ന് വിശേഷണം; രാജ്യത്തിന് ഗുണമില്ല
X

ഗോളടി മിഷീനെന്ന് വിശേഷണം; രാജ്യത്തിന് ഗുണമില്ല

യൂറോ കപ്പ് പത്തുദിവസം പിന്നിട്ടമ്പോള്‍ അഞ്ച് താരങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. താരത്തിളക്കത്തിലും പ്രതിഫലം പറ്റുന്നവരിലും ഏറെ മുന്നിലാണ് ഇവര്‍.

യൂറോ കപ്പ് പത്തുദിവസം പിന്നിട്ടമ്പോള്‍ അഞ്ച് താരങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. താരത്തിളക്കത്തിലും പ്രതിഫലം പറ്റുന്നവരിലും ഏറെ മുന്നിലാണ് ഇവര്‍. എന്നാല്‍ സ്വന്തം രാജ്യത്തിനായി മികവ് പുറത്തെടുക്കാനാകാതെ വിമര്‍ശനങ്ങള്‍ നേരിടുകയാണ് ഈ അഞ്ചുപേര്‍.

പോര്‍ച്ചുഗലിന്റെ മിന്നും താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കോടികളാണ് ഓരോ വര്‍ഷവും റൊണാള്‍ഡോ കീശയിലാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് ആരാധകരാണ് ഈ സൂപ്പര്‍ താരത്തിനുളളത്. എന്നാല്‍ പോര്‍ച്ചുഗലിനായി പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാന്‍ റൊണാള്‍ഡോക്കായിട്ടില്ല. ഇന്നലെ ഹംഗറിക്കെതിരെ നേടിയ രണ്ട് ഗോളാണ് ടൂര്‍ണമെന്റില്‍ റൊണാള്‍ഡോയുടെ സംഭാവന. ആദ്യ കളിയില്‍ ഐസ്ലാന്‍ഡിനെതിരെ ഗോള്‍ സ്ക്കോര്‍ ചെയ്യാനായില്ല. മല്‍സര ശേഷം ഐസ് ലാന്‍ഡിന്റെ പ്രതിരോധ ഫുട്ബോളിനെതിരെ റൊണാള്‍ഡോ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഓസ്ട്രിയക്കതിരായ രണ്ടാം മല്‍സരത്തില്‍ ലഭിച്ച പെനാല്‍ട്ടി പാഴാക്കുകയും ചെയ്തു. ആദ്യ 2 കളികളിലായി റോണോ എതിരാളികളുടെ പോസ്റ്റിലേക്ക് പായിച്ചത് 20 ഷോട്ടുകള്‍. ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ റയലിന്റെ ഗോള്‍വേട്ടക്കാരനായില്ല.
എന്നാല്‍ ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഹംഗറിക്കെതിരെ 2 ഗോള്‍ നേടി റൊണാള്‍ഡോ താളം വീണ്ടെടുത്തു.

സ്വീഡന്റെ ഇബ്രഹാമോവിച്ചിന്‍റെ ഫോമും ദയനീയമാണ്. ഇതുവരെ ഒരു ഗോള്‍പോലും നേടാന്‍ ഇബ്രക്ക് കഴിഞ്ഞിട്ടില്ല. 50 ഗോളുകള്‍ നേടി പാരീസ് സെന്റ് ജെര്‍മെയ്നോട് വിടപറഞ്ഞ ഇബ്രഹാമോവിച്ച് യൂറോയില്‍ തടര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. മറ്റൊരു സൂപ്പര്‍ താരമാണ് പോളണ്ടിന്റെ ലെവന്‍ഡോസ്ക്കി. യൂറോയില്‍ പോളണ്ട് പ്രീ ക്വാര്‍ട്ടറില്‍ കടന്നെങ്കിലും പെരുമക്കൊത്ത പ്രകടനം നടത്താന്‍ ലെവന്‍ഡോസ്ക്കിക്കായില്ല. അടുത്ത റൌണ്ടില്‍ സൂപ്പര്‍ താരം തിളങ്ങുമെന്ന പ്രതീക്ഷയിലാണ് പോളണ്ടിന്റെ ആരാധകര്‍. ജര്‍മ്മനിയുടെ തോമസ് മുള്ളറുടെ അവസ്ഥയും ദയനീയം തന്നെ. കഴിഞ്ഞ ലോകകപ്പിലും ക്ലബ്ബ് ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കിനുമായി നിരവധി ഗോളുകള്‍ നേടിയ താരമാണ് മുള്ളര്‍. യൂറോ കപ്പിലെ ആദ്യ മൂന്ന് മല്‍സരങ്ങളിലും എതിരാളികള്‍ക്ക് മേല്‍ മേധാവിത്വം പുലര്‍ത്താന്‍ മുള്ളര്‍ക്കായിട്ടില്ല. പ്രീ ക്വാര്‍ട്ടറിലെങ്കിലും മുളളര്‍ ഫോം വീണ്ടെടുക്കുമെന്നാണ് സോക്കര്‍ പ്രേമികളുടെ പ്രതീക്ഷ. യൂറോ കപ്പില്‍ ഇംഗ്ലണ്ട് പ്രതീക്ഷയോടെ ഇറക്കിയ സൂപ്പര്‍ താരമാണ് 22 കാരനായ ഹാരി കെയ്ന്‍. നിരാശജനകമായ കളിയാണ് ഇതുവരെ കെയ്ന്‍ പുറത്തെടുത്തത്. ഈ അഞ്ച് താരങ്ങളും കൂടി കഴിഞ്ഞ സീസണില്‍ ക്ലബുകള്‍ക്കായി നേടിയത് 148 ഗോളുകളാണ്.

TAGS :

Next Story