Quantcast

ഗപ്റ്റില്‍ ഷോ:  ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലാന്‍ഡിന് ജയം 

MediaOne Logo

Trainee

  • Published:

    20 Oct 2017 2:35 AM GMT

ഗപ്റ്റില്‍ ഷോ:  ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലാന്‍ഡിന് ജയം 
X

ഗപ്റ്റില്‍ ഷോ:  ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലാന്‍ഡിന് ജയം 

138 പന്തില്‍ നിന്നാണ് ഗപ്റ്റിലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി(180)യുടെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 280 എന്ന വിജയലക്ഷ്യം കിവികള്‍ 45 ഓവ റില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലാന്‍ഡ് ഒപ്പമെത്തി(2-2). ഇതോടെ ശനിയാഴ്ച നടക്കുന്ന അവസാന ഏകദിനത്തില്‍ പരമ്പര വിജയികളെ നിശ്ചയിക്കും. 138 പന്തില്‍ നിന്നാണ് ഗപ്റ്റിലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 11 സിക്‌സറും 15 ഫോറും ഗപ്റ്റിലിന്റെ ഇന്നിങ്‌സിന് മാറ്റ് കൂട്ടി.ഫോം ഇല്ലാതെ പതറിയ ഗപ്റ്റിലിന്റെ ശക്തമായ തിരിച്ചുവരവാണിത്. 66 റണ്‍സുമായി റോസ് ടെയ്‌ലറും കളം നിറഞ്ഞു. 77ന് 2 എന്ന നിലയില്‍ പതറിയ ന്യൂസിലാന്‍ഡിനെ ഗപ്റ്റിലും റോസ് ടെയ്‌ലറും ചേര്‍ന്നാണ് കരകയറ്റിയത്. ഈ സഖ്യം 180 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എബി ഡിവില്ലിയേഴ്‌സ്(72) ഫാഫ് ഡുപ്ലെസി(67)ഹാഷിം അംല(40) എന്നിവര്‍ തിളങ്ങി.

TAGS :

Next Story