Quantcast

ബാഴ്‌സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി

MediaOne Logo

Subin

  • Published:

    22 Oct 2017 8:37 PM IST

ബാഴ്‌സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി
X

ബാഴ്‌സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി

മൂന്നിനെതിരെ നാല് ഗോളിന് സെല്‍റ്റാ വീഗോയാണ് ബാഴ്‌സയെ തോല്‍പ്പിച്ചത്.

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി. മൂന്നിനെതിരെ നാല് ഗോളിന് സെല്‍റ്റാ വീഗോയാണ് ബാഴ്‌സയെ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് എയ്ബറിനെ സമനിലയില്‍ കുരുക്കി. റയലിന്റെ തുടര്‍ച്ചയായ നാലാം സമനിലയാണിത്.

സ്പാനിഷ് ലീഗിന്റെ തലപ്പത്തേക്കുയരാമെന്ന കറ്റാലന്‍ സംഘത്തിന്റെ സുവര്‍ണാവസരമാണ് സെല്‍റ്റാ വീഗോ തട്ടിത്തെറിപ്പിച്ചത്. പത്താം സ്ഥാനത്തുള്ള സെല്‍റ്റാ വീഗോയുടെ പ്രകടനം കണ്ട് അമ്പരന്നുനിന്ന ബാഴ്‌സ ആദ്യപകുതിയില്‍ ഗോളടിക്കാന്‍ മറന്നു. 22ാം മിനിട്ടില്‍ പിയോണ്‍ സിസ്‌റ്റോയിലൂടെ തുടങ്ങിയ സെല്‍റ്റാവീഗോ ലാഗോ അസ്പാസിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

ജെറമി മാത്യുവിന്റെ സെല്‍ഫ് ഗോള്‍ കൂടിയായപ്പോള്‍ ആദ്യപകുതിയില്‍ സ്‌കോര്‍ബോര്‍ഡ് 3-0. രണ്ടാംപകുതിയില്‍ ബാഴ്‌സ തിരിച്ചടിച്ചു. ജെറാര്‍ഡ് പിക്വെ രണ്ട് തവണയും പെനാല്‍റ്റി അവസരമാക്കി നെയ്മറും ബാഴ്‌സക്ക് പ്രതീക്ഷയേകി. 77ാം മിനിട്ടില്‍ ഹെര്‍ണാണ്ടസിലൂടെ സെല്‍റ്റാ വീഗോ ജയമുറപ്പിച്ചു. മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ എയ്ബര്‍ സമനിലയില്‍ കുരുക്കി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. എയ്ബറിനായി ഫ്രാന്‍ റിക്കോയും റയലിനായി ഗാരത് ബെയ്‌ലും ലക്ഷ്യം കണ്ടു. സമനിലയോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം റയലിന് നഷ്ടമായി.

TAGS :

Next Story