പി.എസ്.ജിക്ക് ഞെട്ടിക്കുന്ന തോല്‍വി

പി.എസ്.ജിക്ക് ഞെട്ടിക്കുന്ന തോല്‍വി
പരിശീലകന്‍ ലോറന്‍റ് ബ്ലാങ്കും സ്ട്രൈക്കര്‍ ഇബ്രാഹിമോവിച്ചും ടീം വിട്ട് പോയതിന്റെ ക്ഷീണം പിഎസ്ജിയെ ബാധിച്ച് തുടങ്ങി

ഫ്രഞ്ച് ലീഗില്‍ നിലിവിലെ ചാമ്പ്യന്‍മാരായ പാരിസ് സെന്‍റ് ജെര്‍മന് ഞെട്ടിക്കുന്ന തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളിന് മൊണോക്കോയാണ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. പരിശീലകന്‍ ലോറന്‍റ് ബ്ലാങ്കും സ്ട്രൈക്കര്‍ ഇബ്രാഹിമോവിച്ചും ടീം വിട്ട് പോയതിന്റെ ക്ഷീണം പിഎസ്ജിയെ ബാധിച്ച് തുടങ്ങി. എഡിന്‍സന്‍ കവാനിയും എയ്ഞ്ചല്‍ ഡി മരിയയും ലൂക്കാസ് മൌറയുമുള്ള ടീമിന് മേല്‍ മൊണോക്കോ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി. ജാവോ മൌണ്ടീഞ്ഞോ പിഎസ്ജിയെ ആദ്യം ഞെട്ടിച്ചു.
ആദ്യ പകുതിക്ക് തൊട്ട് മുമ്പ് തന്നെ സ്കോര്‍ ബോര്‍ഡ് 2-0മായി. ഡേവിഡ് ലൂയിസിന്റെ പിഴവില് നിന്ന് കിട്ടിയ പെനാല്‍റ്റിയിലൂടെ രണ്ടാം പകുതിയില്‍ പിഎസ്ജി ആക്രമണം മുറുക്കി. എഡിന്‍സന്‍ കവാനിയിലൂടെ ഒരു ഗോള്‍ മടക്കി. പ്രതിരോധ താരം ഒറീറിന്റെ സെല്‍ഫ് ഗോള്‍ പിഎസ്ജിയുടെ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ചു. മൂന്ന് മത്സരങ്ങങില്‍ നിന്ന് ആറ് പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ് പി.എസ്.ജി.
Adjust Story Font
16

