സന്നാഹ മത്സരത്തില്‍ സ്പെയിനിനെതിരെ ഇന്ത്യന്‍ ഹോക്കി ടീമിന് ജയം

സന്നാഹ മത്സരത്തില്‍ സ്പെയിനിനെതിരെ ഇന്ത്യന്‍ ഹോക്കി ടീമിന് ജയം
സ്പെയിനിനെതിരെ ജയിച്ചെങ്കിലും ആത്മവിശ്വാസം നില്‍കുന്നതല്ല പ്രകടനം

ഒളിമ്പിക്സിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ സ്പെയിനിനെതിരെ ഇന്ത്യന്‍ ഹോക്കി ടീമിന് ജയം. രണ്ടു ദിവസത്തിനകം മുഴുവന്‍ ഇന്ത്യന്‍ താരങ്ങളും റിയോയിലെത്തും.
ഒളിമ്പിക്സ് തുടങ്ങുന്നതിനു മുന്നോടിയായി രണ്ട് സന്നാഹമത്സരങ്ങളായിരുന്നു ഇന്ത്യന്‍ ഹോക്കി ടീമിനുണ്ടായിരുന്നത്. സ്പെയിനിനെതിരെ ആദ്യ മത്സരം വന്‍ മാര്‍ജിജനില്‍ തോറ്റു. രണ്ടാമത്തെ കളിയില്‍ ജയിച്ചെങ്കിലും ആത്മവിശ്വാസം നില്‍കുന്നതല്ല പ്രകടനം. 2-1 നായിരുന്നു ഇന്ത്യന്‍ ജയം. ഗെയിംസ് വില്ലേജില്‍ അടിസ്ഥാന സൌകര്യമില്ലെന്ന ഹോക്കി ടീമിന്റെ പരാതികള്‍ പരിഹരിച്ചില്ല.
ടിവി ലഭിച്ചെങ്കിലും ഫര്‍ണിച്ചറുകള്‍ ഇല്ല പരാതി നിലനില്‍ക്കുന്നു. ടെന്നീസ് താരം സാനിയമിര്‍സയും റിയോയിലെത്തി. മോണ്‍ട്രിയോളില്‍ റോജേര്‍സ് കപ്പില്‍ പങ്കെടുത്ത ശേഷമാണ് സാനിയയുടെ റിയോയിലേക്കുള്ള വരവ്.
ആഗസ്റ്റ് ആറിനാണ് സാനിയ ഉള്‍പ്പെട്ട ഡബിള്‍സിന്‍റെ ആദ്യ മത്സരം. ഒഗസ്റ്റ് പത്തിന് സാനിയ- രോഹന്‍ ബൊപ്പണ്ണ സഖ്യം മിക്സഡ് ഡബിള്‍സില്‍ ആദ്യ മത്സരത്തിനിറങ്ങും.
Adjust Story Font
16

