Quantcast

ഗോവയെ കീഴടക്കി ചെന്നൈയിന് ആദ്യജയം

MediaOne Logo

Alwyn

  • Published:

    15 Nov 2017 7:59 PM GMT

ഗോവയെ കീഴടക്കി ചെന്നൈയിന് ആദ്യജയം
X

ഗോവയെ കീഴടക്കി ചെന്നൈയിന് ആദ്യജയം

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എഫ്‌സി ഗോവയെയാണ് ചെന്നൈയിന്‍ കെട്ടുകെട്ടിച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ആദ്യ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എഫ്‌സി ഗോവയെയാണ് ചെന്നൈയിന്‍ കെട്ടുകെട്ടിച്ചത്. ഹാന്‍സ് മുള്‍ഡര്‍, മെഹ്‌റാജുദീന്‍ വാഡൂ എന്നിവരാണ് ചെന്നൈയിനായി ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. അതേസമയം, ഗോവയ്ക്ക് ഇതേവരെ വിജയം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തുടര്‍ച്ചയായി മൂന്നാം തോല്‍വി ഏറ്റുവാങ്ങിയ ഗോവ മുന്നോട്ടുള്ള യാത്ര ക്ലേശകരമാക്കുകയാണ്. ലീഗില്‍ ഇതുവരെ തോല്‍ക്കാത്ത കൊല്‍ക്കത്തയോട് ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ സീക്കോയുടെ കുട്ടികള്‍ക്ക് ജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ഒമ്പതു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനത്തു നില്‍ക്കുന്നത്.

TAGS :

Next Story