Quantcast

ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി; ലെസ്റ്ററിന് സമനില

MediaOne Logo

admin

  • Published:

    20 Nov 2017 5:08 PM IST

ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി; ലെസ്റ്ററിന് സമനില
X

ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി; ലെസ്റ്ററിന് സമനില

വെസ്റ്റ് ഹാമാണ് ലെസ്റ്ററിനെ സമനിലയില്‍ തളച്ചത്. കിരീടത്തിലേക്ക് മൂന്ന് ജയം മാത്രം അകലെ നില്‍ക്കെ ലെസ്റ്റര്‍ കഷ്ടിച്ചാണ് തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലെസ്റ്റര്‍ സിറ്റിക്ക് സമനിലക്കുരുക്ക്. വെസ്റ്റ് ഹാമാണ് ലെസ്റ്ററിനെ സമനിലയില്‍ തളച്ചത്. കിരീടത്തിലേക്ക് മൂന്ന് ജയം മാത്രം അകലെ നില്‍ക്കെ ലെസ്റ്റര്‍ കഷ്ടിച്ചാണ് തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടത്. റഫറി ജോന്‍ മോസ്സിന്റെ പിഴവുകളാണ് ഇരുടീമുകള്‍ക്കും വിനയായത്. ലീഗിലെ ഏറ്റവും കൂടുതല്‍ ഗോളുകളടിച്ച ജാമി വാര്‍ഡിയെ ചുവപ്പ് കാര്‍ഡ് കൊടുത്ത് പുറത്താക്കിയ മോസ് അവസാന സെക്കന്‍റില്‍ ലെസ്റ്ററിന് പെനാല്‍റ്റി സംഭാവന നല്‍കിയാണ് 'പിഴയൊടുക്കി'യത്. 18 മിനിറ്റില്‍ ജാമി വാര്‍ഡിയുടെ ഗോളില്‍ മുന്നില്‍ നിന്ന ലെസ്റ്ററിനെ 84 ാം മിനിറ്റില്‍ ആന്റി കാരള്‍ നേടിയ പെനാല്‍റ്റിയിലൂടെ ഒപ്പം പിടിച്ചു. രണ്ട് മിനിറ്റ് കള്‍ക്ക് ശേഷം ആരണ്‍ ക്രെസ്‍വെല്ലിലൂടെ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ആന്റി കാരളിന്റെ ഷോള്‍ഡര്‍ പുഷ് റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. നിര്‍ണായക പെനാല്‍റ്റിയെടുത്ത ഉല്ലാഓക്ക് പിഴച്ചില്ല. ലെസ്റ്ററിന് വിജയത്തോളം വിലവരുന്ന സമനില.

TAGS :

Next Story