Quantcast

സിന്ധുവിന് ഹൈദരാബാദില്‍ ഉജ്ജ്വല സ്വീകരണം

MediaOne Logo

Damodaran

  • Published:

    20 Dec 2017 11:02 AM IST

സിന്ധുവിന് ഹൈദരാബാദില്‍ ഉജ്ജ്വല സ്വീകരണം
X

സിന്ധുവിന് ഹൈദരാബാദില്‍ ഉജ്ജ്വല സ്വീകരണം

തുറന്ന വാഹനത്തിലായിരുന്നു ഗച്ചിബൌളി സ്റ്റേഡിയത്തിലേക്കുള്ള യാത്ര. സിന്ധുവിന്‍റെ മാതാപിതാക്കളും ഗോപീചന്ദും കൂടെയുണ്ടായിരുന്നു....

ഒളിംപിക്സില്‍ വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധുവിന് ജന്‍മ്മനാട്ടില്‍ ഗംഭീര സ്വീകരണം. ഹൈദരാബാദ് വിമാനത്താവളത്തിലും ഗച്ചിബൌളി സ്റ്റേഡിയത്തിലും നിരവധി പേരാണ് സിന്ധുവിന് അഭിനന്ദനമറിയിക്കാന്‍ എത്തിച്ചേര്‍ന്നത്.

പത്തു മണിയോടെയാണ് പിവി സിന്ധു ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.പ്രമുഖര്‍ സിന്ധുവിനെയും പരിശീലകന്‍ ഗോപീചന്ദിനെയും സ്വീകരിക്കാനെത്തിയിരുന്നു. ജനക്കൂട്ടത്തില്‍ നിന്നും പുറത്തെത്താന്‍ ഇരുവരും നന്നേ ബുദ്ധി മുട്ടി.

തുറന്ന വാഹനത്തിലായിരുന്നു ഗച്ചിബൌളി സ്റ്റേഡിയത്തിലേക്കുള്ള യാത്ര. സിന്ധുവിന്‍റെ മാതാപിതാക്കളും ഗോപീചന്ദും കൂടെയുണ്ടായിരുന്നു. സിന്ധുവിന് അഭിനന്ദനം നേരാന്‍ നിരവധി പേര്‍ റോഡിനു ഇരുവശത്തും തടിച്ചുകൂടിയിരുന്നു.

സിന്ധു കളിച്ചുവളര്‍ന്ന ഗച്ചിബൌളി സ്റ്റേഡിയത്തിലും സ്വീകരണം ഗംഭീരമായിരുന്നു. തെലങ്കാന വിവരസാങ്കേതിക വകുപ്പ് മന്ത്രി കെടി രാമറാവുവിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടികള്‍.

TAGS :

Next Story