Quantcast

ഇന്ത്യക്ക് 93 റണ്‍സ് ജയം

MediaOne Logo

Subin

  • Published:

    21 Dec 2017 6:01 AM IST

ഇന്ത്യക്ക് 93 റണ്‍സ് ജയം
X

ഇന്ത്യക്ക് 93 റണ്‍സ് ജയം

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെയും രവിചന്ദ്രന്‍ അശ്വിന്റെയും മികച്ച ബോളിംഗാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്

മൂന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 93 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെയും രവിചന്ദ്രന്‍ അശ്വിന്റെയും മികച്ച ബോളിംഗാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്.

നേരത്തെ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിംങിനയക്കുകയായിരുന്നു. എം എസ് ധോണിയുടെയും അജിംങ്ക്യ രഹാനെയുടെയും അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ജാദവിന്റെ 26 പന്തില്‍ നിന്നുള്ള 40 റണ്‍സ് അവസാന ഓവറുകളില്‍ ഇന്ത്യന്‍ റണ്‍ നിരക്കുയര്‍ത്തി. നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 251 റണ്‍സ് നേടി.

രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ വിന്‍ഡീസിന് ഓവണറെ നഷ്ടമായി. യാദവിനായിരുന്നു വിക്കറ്റ്. അശ്വിനും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം നേടി വിന്‍ഡീസിനെ ചുരുട്ടിക്കെട്ടി. 38.1 ഓവറില്‍ വെസ്റ്റിന്‍ഡീസ് 158 റണ്ണിന് തകര്‍ന്നതെടെ ഇന്ത്യ 93 റണ്ണിന്റെ ജയം ആഘോഷിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇതോടെ ഇന്ത്യക്ക് 2-0ന്റെ ലീഡുണ്ട്.

TAGS :

Next Story