ഒളിംപിക്‌സിന് ആവേശകരമായ യാത്രയയപ്പിന് ഒരുങ്ങി ബ്രസീല്‍
ഒളിംപിക്‌സിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ഗംഭീര യാത്രയയപ്പ് നല്‍കാന്‍ ബ്രസീല്‍ ഒരുങ്ങുന്നു. ദീപാലങ്കാരമായ കോപ്പ കബാന കൊട്ടാരമാണ് റിയോയിലെ പ്രധാന കാഴ്ച.
ഒളിംപിക്‌സിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ഗംഭീര യാത്രയയപ്പ് നല്‍കാന്‍ ബ്രസീല്‍ ഒരുങ്ങുന്നു. ദീപാലങ്കാരമായ കോപ്പ കബാന കൊട്ടാരമാണ് റിയോയിലെ പ്രധാന കാഴ്ച. വിശ്വകായിക മേളക്ക് ആവേശകരമായ യാത്രയയപ്പിന് ഈ കൊട്ടാരം സജ്ജമായി
ഇത് ചരിത്രപ്രസിദ്ധമായ കോപ്പ കബാന കൊട്ടാരം. ലണ്ടനില്‍ അവസാനിച്ച ദീപാലങ്കാരങ്ങള്‍ ഈ കൊട്ടരത്തില്‍ പുനര്‍ജനിക്കുകയാണ്. പ്രശസ്തരായ കലാകാരന്മാരുടെ കയ്യൊപ്പില്‍ വിരിഞ്ഞ ദീപാലങ്കാരങ്ങള്‍ കോപ്പ കബാനയുടേയും റിയോയുടേയും മുഖം മിനുക്കി. കൊട്ടാരത്തിന്റെ ചുമരുകളിലൂടെ ഒഴുകി നീങ്ങുന്ന ചിത്രശലഭങ്ങള്‍. ഈ ശലഭങ്ങളുടെ ചിറകുകളില്‍ ഓരോ രാജ്യത്തിന്റേയും ദേശീയ പതാകകള്‍.
കൊട്ടരത്തിന് മുന്നില്‍ നിന്ന് ചിത്രങ്ങളെടുക്കുന്നവര്‍ നിരവധി പേര്‍. ലോക കായികവേദിയില്‍ ഒന്നിക്കുന്ന സംസ്‌ക്കാരങ്ങളുടെ വൈവിധ്യത്തെ ദീപങ്ങള്‍ കൊണ്ട് കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് കലാകാരന്മാര്‍. പ്രതീക്ഷയുടെ തിരിനാളമായാണ് കോപ്പ കൊഹാന കൊട്ടരത്തിന്റെ ദീപങ്ങളെ കലാകാരന്മാര്‍ വിശേഷിപ്പിക്കുന്നത്.
Adjust Story Font
16

