Quantcast

വേദനയില്‍ പൊതിഞ്ഞ പുറത്താക്കലും രോഹിതും

MediaOne Logo

Damodaran

  • Published:

    1 Feb 2018 11:26 AM IST

വേദനയില്‍ പൊതിഞ്ഞ പുറത്താക്കലും രോഹിതും
X

വേദനയില്‍ പൊതിഞ്ഞ പുറത്താക്കലും രോഹിതും

മാംസപേശിയിലുണ്ടായ വലിവിനെ തുടര്‍ന്ന് അല്‍പ്പനേരം കാലനക്കാന്‍ പോലും കഴിയാതെ നിന്ന രോഹിത് ഏറെ പ്രയാസപ്പെട്ടാണ് കൂടാരത്തിലേക്ക്

ക്രിക്കറ്റ് ക്രീസിലെ അലസ സൌകുമാര്യമാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ബാറ്റ് കൊണ്ട് കവിത രചിക്കുന്ന രോ‍ഹിത് ഫോമിലായാല്‍ ക്രിക്കറ്റ് ആസ്വാദകന് അതിലും നല്ലൊരു വിരുന്നില്ല. കിവികള്‍ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തന്‍റെ ഇഷ്ട ഷോട്ടായ ബാക്ക് ഫൂട്ട് കവര്‍ ഡ്രൈവ് ഇന്നിങ്സിന്‍റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഹിത് മനോഹരമായി പുറത്തെടുത്തു. പന്ത് അതിവേഗം ബൌണ്ടറിയിലേക്ക് പറന്നു.

എട്ടാം ഓവറില്‍ ട്രെന്‍റ് ബോള്‍ട്ടിനെതിരെ ഷോട്ട് ആവര്‍ത്തിച്ച രോഹിതിന് പക്ഷേ പിഴച്ചു. ബാറ്റിലുരസിയ പന്ത് നേരെ വിക്കറ്റ് കീപ്പറെ ലക്ഷ്യമാക്കി പറന്നു. കീപ്പര്‍ പന്ത് പിടികൂടിയോ എന്ന് ഉറപ്പിക്കാനായി തിരിഞ്ഞു നോക്കിയ രോഹിതിന്‍റെ പേശികളില്‍ പെട്ടെന്ന് വല്ലാത്ത ഒരുതരം തരിപ്പ് ഇരച്ചു കയറി. മാംസപേശിയിലുണ്ടായ വലിവിനെ തുടര്‍ന്ന് അല്‍പ്പനേരം കാലനക്കാന്‍ പോലും കഴിയാതെ നിന്ന രോഹിത് ഏറെ പ്രയാസപ്പെട്ടാണ് കൂടാരത്തിലേക്ക് തിരികെ നടന്നത്.

TAGS :

Next Story