Quantcast

ലോക കായിക മാമാങ്കത്തിന് ശനിയാഴ്ച തിരി തെളിയും

MediaOne Logo

Jaisy

  • Published:

    14 March 2018 8:45 AM GMT

ലോക കായിക മാമാങ്കത്തിന് ശനിയാഴ്ച തിരി തെളിയും
X

ലോക കായിക മാമാങ്കത്തിന് ശനിയാഴ്ച തിരി തെളിയും

മാരക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക

ലോകം കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് ശനിയാഴ്ച റിയോയില്‍ അരങ്ങുണരും. മാരക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.

206 രാജ്യങ്ങള്‍... 11239 കായിക താരങ്ങള്‍.... ലോകം റിയോയിലേക്കൊതുങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബ്രസീലിലെ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് ഒളിമ്പിക് ദീപശിഖ റിയോയിലെത്തി. ബ്രസീലിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരിക്കും മാരക്കാനയിലെ ഉദ്ഘാടന ചടങ്ങുകള്‍. എല്ലായ്പ്പോഴത്തെയും പോലെ വിസ്മയ കാഴ്ചകളാണ് റിയോയും കാത്തുവെച്ചിട്ടുള്ളത്.

ഇതിനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വേദികളില്‍ ചിലത് ഇനിയും പൂര്‍ത്തിയാകാനുണ്ട്. സാമ്പത്തിക മാന്ദ്യം ചടങ്ങുകളെ ബാധിക്കാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് സംഘാടകര്‍. ഭൂരിഭാഗം കായിക താരങ്ങളും ഒളിമ്പിക് വില്ലേജിലെത്തി കഴിഞ്ഞു.

TAGS :

Next Story