Quantcast

നടന്ന് കയറി പാലക്കാട്

MediaOne Logo

admin

  • Published:

    19 March 2018 10:18 AM GMT

നാല് ഇനങ്ങളിൽ പാലക്കാട് നടന്നെടുത്തത് 8 മെഡലുകൾ .ജൂനിയർ പെൺകുട്ടികളുടെ 3 കിലോമീറ്ററിൽ 3 മെഡലുകളും പാലക്കാടിനായിരുന്നു

നടത്ത മത്സരത്തിലെ ആധിപത്യമാണ് പാലക്കാടിന് രണ്ടാം ദിനം കരുത്ത് നൽകിയത്. 3 സ്വർണമടക്കം 24 പോയിന്റാണ് ഈ ഇനത്തിൽ പാലക്കാട് സ്വന്തമാക്കിയത് .10 വർഷത്തിന് ശേഷം ട്രാക്കിൽ നിന്ന് മാറി റോഡിൽ നടന്ന മത്സരമായിരുന്നു ഇത്തവണത്തെത്

3 സ്വർണം, 2 വെള്ളി, 3 വെങ്കലം. നാല് ഇനങ്ങളിൽ പാലക്കാട് നടന്നെടുത്തത് 8 മെഡലുകൾ .ജൂനിയർ പെൺകുട്ടികളുടെ 3 കിലോമീറ്ററിൽ 3 മെഡലുകളും പാലക്കാടിനായിരുന്നു. കല്ലടിയിലെ സാന്ദ്ര സുരേന്ദ്രനായിരുന്നു ഈ ഇനത്തിൽ സ്വർണം.

സീനിയർ പെൺകുട്ടികളിൽ മുണ്ടൂർ സ്കൂളിലെ സി കെ ശ്രീജ സ്വർണത്തിലേക്ക് അനായാസം നടന്നു. ജൂനിയർ ആൺകുട്ടികളിൽ പറളിയിലെ നിശാന്ത് ഒന്നാമതെത്തി. സീനിയർ ആൺകുട്ടികളിൽ മാതിരപ്പിള്ളി സ്കൂളിലെ അഭിജിത്തിലൂടെ എറണാകുളം ഏക സ്വർണം സ്വന്തമാക്കി

TAGS :

Next Story