Quantcast

ശ്രീകാന്തിന് ഫ്രഞ്ച് കിരീടം

MediaOne Logo

Alwyn K Jose

  • Published:

    22 March 2018 7:48 PM IST

ശ്രീകാന്തിന് ഫ്രഞ്ച് കിരീടം
X

ശ്രീകാന്തിന് ഫ്രഞ്ച് കിരീടം

ബാഡ്മിന്‍റണില്‍ ഇന്ത്യന്‍ പടയോട്ടത്തിന് കരുത്തു പകര്‍ന്ന് ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കി കിഡംബി ശ്രീകാന്ത്.

ബാഡ്മിന്‍റണില്‍ ഇന്ത്യന്‍ പടയോട്ടത്തിന് കരുത്തു പകര്‍ന്ന് ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കി കിഡംബി ശ്രീകാന്ത്. ഈ വര്‍ഷത്തെ നാലാമത്തെ കിരീടത്തിലാണ് ശ്രീകാന്ത് മുത്തമിട്ടത്.

ഒരു വര്‍ഷം തന്നെ നാലു കിരീടങ്ങള്‍ ചൂടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി ഇതോടെ ശ്രീകാന്ത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ജപ്പാന്‍റെ കെന്‍റ നിഷിമോട്ടോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസം കീഴടക്കിയായിരുന്നു ശ്രീകാന്തിന്‍റെ ജൈത്രയാത്ര. ആദ്യ സെറ്റിലും രണ്ടാം സെറ്റിലും അനായാസമായിരുന്നു ശ്രീകാന്തിന്‍റെ ജയം. സ്കോര്‍: 21-14, 21-13. കേവലം 35 മിനിറ്റിനുള്ളില്‍ തന്നെ ജാപ്പനീസ് താരത്തെ ശ്രീകാന്ത് കീഴടക്കി.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാലോ അതിലധികമോ കിരീടങ്ങള്‍ സ്വന്തമാക്കുന്ന താരങ്ങളില്‍ നാലാമന്‍ കൂടിയായിരിക്കുകയാണ് ഈ ഇന്ത്യന്‍ താരം. ഈ വര്‍ഷം ഇന്തോനേഷ്യന്‍, ആസ്ട്രേലിയന്‍, ഡെന്‍മാര്‍ക്ക് കിരീടങ്ങളാണ് ശ്രീകാന്ത് ഫ്രഞ്ച് ഓപ്പണിന് മുമ്പ് നേടിയത്. നേരത്തെ എച്ച്എസ് പ്രണോയിയെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് കലാശപ്പോരിന് സീറ്റുറപ്പിച്ചത്.

Next Story