Quantcast

ആസ്‍ട്രേലിയന്‍ ഓപ്പണ്‍ റോജര്‍ ഫെഡറര്‍ക്ക്

MediaOne Logo

Ubaid

  • Published:

    6 April 2018 2:25 AM GMT

ആസ്‍ട്രേലിയന്‍ ഓപ്പണ്‍ റോജര്‍ ഫെഡറര്‍ക്ക്
X

ആസ്‍ട്രേലിയന്‍ ഓപ്പണ്‍ റോജര്‍ ഫെഡറര്‍ക്ക്

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയത്

ഇതിഹാസങ്ങള്‍ ഏറ്റുമുട്ടിയ ആസ്‍ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ റോജര്‍ ഫെഡറര്‍ക്ക് ജയം. സ്കോര്‍ 6-4, 3-6, 6-1, 3-6, 6-4. സ്പാനിഷ് താരം റാഫേൽ നദാലിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് വീഴ്ത്തി ഫെഡറർ ആസ്ട്രേലിയൻ ഓപ്പണ്‍ കിരീടത്തിൽ മുത്തമിട്ടു. കരിയറിലെ 18-ാം ഗ്രാൻസ്‍‌ലാം കിരീടം. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയത്.

6-4ന് ആദ്യ സെറ്റ് സ്വന്തമാക്കി ഫൈനലില്‍ ആദ്യം ലീഡ് സ്വന്തമാക്കിയത് ഫെഡറര്‍ തന്നെയാണ്. എന്നാല്‍ 6-3ന് രണ്ടാം സെറ്റ് നേടി റാഫ തിരിച്ചെത്തി. തൊട്ടടുത്ത സെറ്റില്‍ 6-1ന് ഫെഡറര്‍ നദാലിനെ കാഴ്ചക്കാരനാക്കിയെങ്കിലും നാലാം സെറ്റില്‍ ഫെഡറര്‍ മൂന്ന് പോയിന്റ് നേടുമ്പോഴേക്കും ആറു പോയിന്റിലെത്തി നദാല്‍ വീണ്ടും സമനില പിടിച്ചു.

ഫെഡററിന്റെ അഞ്ചാം ഓസ്ട്രേലിയൻ കിരീടമാണിത്. ഇതോടെ, ഏറ്റവുമധികം ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ പുരുഷതാരമെന്ന റെക്കോർഡും ഫെഡറർ സ്വന്തമാക്കി.

TAGS :

Next Story