Quantcast

ബംഗ്ലാദേശിന് 5 വിക്കറ്റ് ജയം, ന്യൂസിലന്റ് പുറത്ത്

MediaOne Logo

Subin

  • Published:

    9 April 2018 1:20 PM GMT

ബംഗ്ലാദേശിന് 5 വിക്കറ്റ് ജയം, ന്യൂസിലന്റ് പുറത്ത്
X

ബംഗ്ലാദേശിന് 5 വിക്കറ്റ് ജയം, ന്യൂസിലന്റ് പുറത്ത്

രണ്ടോവറും നാല് പന്തും ബാക്കിനില്‍ക്കെ ന്യൂസിലന്‍ഡിനെ ടൂര്‍ണമെന്റില്‍ നിന്നും കെട്ട് കെട്ടിച്ചാണ് ബംഗ്ലാദേശിന്റെ ജയം. 

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ബംഗ്ലാദേശിന് 5 വിക്കറ്റ് ജയം. ന്യൂസിലന്റ് ഉയര്‍ത്തിയ 266 റണ്‍സ് വിജയ ലക്ഷ്യം ബംഗ്ലദേശ് പതിനാറ് ബോള്‍ ബാക്കി നില്‍ക്കെ മറികടന്നു. രണ്ടാം തോല്‍വിയോടെ ന്യൂസിലന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാന്‍ഡ് എട്ട് ഓവറില്‍ 265 റണ്‍സാണ് നേടിയത്. കെയ്ന്‍ വില്യംസണ്‍ റോസ് ടെയ്‌ലര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.

തകര്‍ച്ചയോടെയായിരുന്നു നേരത്തെ ബംഗ്ലാദേശിന്റെ തുടക്കം. പതിനൊന്ന് റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ഷാക്കിബുല്‍ ഹസനും മുഹമ്മദുള്ളയും കളം നിറഞ്ഞാടിയതോടെ ബംഗ്ലാദേശിന്റെ സ്‌കോറുയര്‍ന്നു.

ഹസന്‍ 115 പന്തില്‍ നിന്ന് 114 റണ്‍സെടുത്തു. 107 പന്തില്‍ നിന്ന് 102 റണ്‍സെടുത്തു മുഹമ്മദുള്ള. രണ്ടോവറും നാല് പന്തും ബാക്കിനില്‍ക്കെ ന്യൂസിലന്‍ഡിനെ ടൂര്‍ണമെന്റില്‍ നിന്നും കെട്ട് കെട്ടിച്ചാണ് ബംഗ്ലാദേശിന്റെ ജയം.

TAGS :

Next Story