Quantcast

ധോണി 'മഹേന്ദ്ര ബാഹുബലി'യാണെന്ന് സേവാഗ്

MediaOne Logo

admin

  • Published:

    10 April 2018 4:07 AM GMT

ധോണി മഹേന്ദ്ര ബാഹുബലിയാണെന്ന് സേവാഗ്
X

ധോണി 'മഹേന്ദ്ര ബാഹുബലി'യാണെന്ന് സേവാഗ്

ഏഴ് ബൌണ്ടറികളും രണ്ട് സിക്സറുകളും അടങ്ങുന്ന ഇന്നിങ്സിനിടെയായിരുന്നു ധോണിയെ ബാഹുബലി സിനിമയിലെ മഹേന്ദ്ര ബാഹുബലിയുമായി സേവാഗ് താരതമ്യം ചെയ്തത്

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി മഹേന്ദ്ര ബാഹുബലിയാണെന്ന് വിരേന്ദ്ര സേവാഗ്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റില്‍ ഇന്ത്യ - ശ്രീലങ്ക മത്സരത്തിനിടെയായിരുന്നു പതിവ് ശൈലിയിലുള്ള സേവാഗിന്‍റെ കമന്‍റ്. മത്സരത്തില്‍ 52 പന്തുകളില്‍ നിന്നും 63 റണ്‍സ് നേടിയ ധോണി ഫിനിഷിങിലെ ഇപ്പോഴും തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

ഏഴ് ബൌണ്ടറികളും രണ്ട് സിക്സറുകളും അടങ്ങുന്ന ഇന്നിങ്സിനിടെയായിരുന്നു ധോണിയെ ബാഹുബലി സിനിമയിലെ മഹേന്ദ്ര ബാഹുബലിയുമായി സേവാഗ് താരതമ്യം ചെയ്തത്. മുപ്പത്തിനാലാം ഓവറില്‍ ക്രീസിലെത്തിയ ധോണി ധവാനുമൊത്ത് ചേര്‍ന്ന് 10.4 ഓവറില്‍ 82 റണ്‍ കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

TAGS :

Next Story