Quantcast

രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ ജയത്തിന് തടയിട്ട് ബ്ലാക്ക്‍വുഡ്

MediaOne Logo

admin

  • Published:

    12 April 2018 9:17 AM GMT

രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ ജയത്തിന് തടയിട്ട് ബ്ലാക്ക്‍വുഡ്
X

രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ ജയത്തിന് തടയിട്ട് ബ്ലാക്ക്‍വുഡ്

ഒന്നാം ഇന്നിങ്സില്‍‌ കേവലം 180 റണ്‍സിന് ആതിഥേയരെ ചുരുട്ടിക്കൂട്ടിയ ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിങ്സില്‍ 364 റണ്‍സ് പുടുത്തുയര്‍ത്തിയതോടെയാണ്

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക് സമനില. രണ്ടാം ഇന്നിങ്സില്‍ മൂന്നു വിക്കറ്റുകളുമായി ബോര്‍ഡ് പ്രസിഡന്‍റ് ഇലവനെ സമ്മര്‍ദത്തിലാക്കിയ അശ്വിന്‍റെ സ്പിന്‍ മന്ത്രം ഇന്ത്യയെ ജയത്തിന്‍റെ അരികിലെത്തിച്ചെങ്കിലും ക്ഷമയോടെ ബാറ്റ് വീശിയ ബ്ലാക്ക്‍വുഡ് ആതിഥേയര്‍ക്ക് ആശ്വാസ സമനില സമ്മാനിക്കുകയായിരുന്നു.

ഒന്നാം ഇന്നിങ്സില്‍‌ കേവലം 180 റണ്‍സിന് ആതിഥേയരെ ചുരുട്ടിക്കൂട്ടിയ ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിങ്സില്‍ 364 റണ്‍സ് പുടുത്തുയര്‍ത്തിയതോടെയാണ് ജയത്തിന്‍റെ സാധ്യതകള്‍ തെളിഞ്ഞ് തുടങ്ങിയത്. എഴുപത് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ഹോമിച്ച ആതിഥേയര്‍ മറ്റൊരു തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് ആശ്വാസമായി ബ്ലാക്ക്‍വുഡ് നങ്കുരമിട്ടത്. ഒടുവില്‍ അശ്വിന്‍റെ ഇരയായി കൂടാകം കയറുന്നതിനു മുമ്പ് ടീം പരാജയത്തിലേക്ക് അടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ യുവ വിന്‍ഡീസ് താരത്തിന് കഴിഞ്ഞു. 21നാണ് ഇന്ത്യ - വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് തുടക്കം കുറിക്കുന്നത്.

TAGS :

Next Story