Quantcast

ലാലിഗ ഫോട്ടോ ഫിനിഷിങിലേക്ക്

MediaOne Logo

Subin

  • Published:

    13 April 2018 3:05 PM GMT

ബാഴ്സലോണ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലാസ് പാല്‍മാസിനെ തകര്‍ത്തു. സെവിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്...

സ്പാനിഷ് ലാലിഗയില്‍ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിങ്ങിലേക്ക്. ഇന്നലെ നടന്ന നിര്‍ണായക മത്സരങ്ങളില്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡും ജയം കണ്ടു. ബാഴ്സലോണ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലാസ് പാല്‍മാസിനെ തകര്‍ത്തു. സൂപ്പര്‍ താരം നെയ്മറിന്റെ ഹാട്രിക്കാണ് ബാഴ്സക്ക് തുണയായത്.ലൂയിസ് സുവാരസിന്റെ വകയാണ് മറ്റൊരു ഗോള്‍.

സെവിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടിയപ്പോള്‍ ടോണി ക്രൂസ് നാച്ചോയുമാണ് മറ്റ് സ്കോറര്‍മാര്‍.87 പോയിന്റുമായി ബാഴ്സയും റയലും പോയിന്റ് പട്ടികയില്‍ ഒപ്പത്തിനൊപ്പമാണ്. ഒരു മത്സരം കുറവാണ് കളിച്ചതെന്നത് റയലിന് മുന്‍തൂക്കം നല്‍കുന്നു.

TAGS :

Next Story