11 സിക്സറുകള്‍ ആറ് ബൌണ്ടറികള്‍ - കരീബിയന്‍ ലീഗില്‍ ഗെയിലാട്ടം
11 സിക്സറുകള്‍ ആറ് ബൌണ്ടറികള്‍ - കരീബിയന്‍ ലീഗില്‍ ഗെയിലാട്ടം
അധികം വൈകാതെ ഗിയര്‍ മാറ്റിയ ഗെയില്‍ 54 പന്തുകളില്‍ നിന്നും ട്വന്റി20യിലെ തന്റെ പതിനെട്ടാമത് ശതകത്തിലേക്ക്....
കുട്ടിക്രിക്കറ്റില്‍ തന്നോളം വിനാശകാരിയായ ഒരു ബാറ്റ്സ്മാനില്ലെന്ന് ക്രിസ് ഗെയില്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു ഗെയിലിന്റെ വെടിക്കെട്ട്. വിജയിക്കാന്‍ 192 റണ്‍സ് എന്ന ലക്ഷ്യവുമായി ജമൈക്ക ടല്ലാവാസിനായി ക്രീസിലെത്തിയ ഗെയില്‍ പതുക്കെയാണ് തുടങ്ങിയത്. അധികം വൈകാതെ ഗിയര്‍ മാറ്റിയ ഗെയില്‍ 54 പന്തുകളില്‍ നിന്നും ട്വന്റി20യിലെ തന്റെ പതിനെട്ടാമത് ശതകത്തിലേക്ക് കുതിച്ചു.
11 സിക്സറുകളും ആറ് ബൌണ്ടറികളും അടങ്ങുന്നതായിരുന്നു ഗെയിലാട്ടം. ഇന്നിങ്സിലൊരിക്കല് മാത്രമാണ് ഗെയിലിന് പിഴച്ചത്. വ്യക്തിഗത സ്കോര്‍ 94 എത്തിനില്‍ക്കെ കൂറ്റനടിക്ക് ശ്രമിച്ച് ഔട്ടായെങ്കിലും അമ്പയര്‍ നോ ബോള്‍ വിളിച്ചതോടെ ജിവന് ലഭിച്ചു. ഫ്രീ ഹിറ്റായി കിട്ടിയ തൊട്ടടുത്ത പന്തില്‍ സിക്സര്‍ പറത്തി ആ ജീവന് ഗെയില്‍ ആഘോഷിക്കുകയും ചെയ്തു.
Adjust Story Font
16