Quantcast

സായ് പ്രണീതിന് സിംഗപ്പൂര്‍ ഓപണ്‍ സൂപര്‍സീരീസ് കിരീടം

MediaOne Logo

Subin

  • Published:

    14 April 2018 9:01 PM IST

സായ് പ്രണീതിന് സിംഗപ്പൂര്‍ ഓപണ്‍ സൂപര്‍സീരീസ് കിരീടം
X

സായ് പ്രണീതിന് സിംഗപ്പൂര്‍ ഓപണ്‍ സൂപര്‍സീരീസ് കിരീടം

ബാഡ്മിന്‍റണ്‍ പുരുഷവിഭാഗം സിംഗിള്‍സ് സൂപര്‍സീരീസ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് സായ് പ്രണീത്...

ബി സായ് പ്രണീത് ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ തോല്‍പിച്ച് സിംഗപ്പൂര്‍ ഓപണ്‍ സൂപര്‍ സീരീസ് കിരീടം നേടി. കടുത്ത മത്സരത്തിനൊടുവില്‍ 21-17,17-21, 21-12 എന്ന സ്‌കോറിനാണ് സായ് പ്രണീത് വിജയിച്ചത്. ബാഡ്മിന്‍റണ്‍ പുരുഷവിഭാഗം സിംഗിള്‍സ് സൂപര്‍സീരീസ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് സായ് പ്രണീത്.

ആദ്യ ഗെയിം വെറും 19 മിനുറ്റുകൊണ്ട് ശ്രീകാന്ത് 21-17ന് നേടിയതോടെ ഫൈനല്‍ ഏകപക്ഷീയമാകുമെന്ന പ്രതീതി ഉയര്‍ത്തിയിരുന്നു. രണ്ടാംഗെയിമില്‍ 1-6ന് പിന്നിട്ട് നിന്ന ശേഷമാണ് സായ് പ്രണീത് തിരിച്ചുവന്നത്. രണ്ടാം ഗെയിം 21-17ന് സ്വന്തമാക്കിയ സായ് മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി.

മൂന്നാമത്തെ ഗെയിമില്‍ കിഡുംബി ശ്രീകാന്തിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സായ് പ്രണീത് നടത്തിയത്. തുടക്കം മുതല്‍ ആധിപത്യം കാണിച്ച സായ് 21-12ന് മത്സരവും കിരീടവും സ്വന്തമാക്കി.

ആദ്യമായാണ് രണ്ട് ഇന്ത്യക്കാര്‍ തമ്മില്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. നേരത്തെ ചൈന, ഇന്തോനേഷ്യ, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ മാത്രമേ ഇതുപോലെ ഫൈനലില്‍ ഏറ്റുമുട്ടിയിട്ടുള്ളൂ.

Next Story