Quantcast

ചാമ്പ്യന്‍സ് ട്രോഫി, ഇംഗ്ലണ്ട് പാകിസ്ഥാന്‍ സെമി നാളെ

MediaOne Logo

Subin

  • Published:

    15 April 2018 5:03 AM GMT

ചാമ്പ്യന്‍സ് ട്രോഫി, ഇംഗ്ലണ്ട് പാകിസ്ഥാന്‍ സെമി നാളെ
X

ചാമ്പ്യന്‍സ് ട്രോഫി, ഇംഗ്ലണ്ട് പാകിസ്ഥാന്‍ സെമി നാളെ

മറ്റന്നാള്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. 

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനലില്‍ നാളെ ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. മറ്റന്നാള്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ അര്‍ഹത നേടിയത്. എ ഗ്രൂപ്പില്‍ നിന്ന് ഒറ്റ മത്സരവും തോല്‍ക്കാതെ ആധികാരികമായാണ് ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറിയതെങ്കില്‍ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനാക്കാരായാണ് പാകിസ്ഥാന്റെ സെമി പ്രവേശം.

ബംഗ്ലാദേശിനെയും ന്യൂസിലന്‍ഡിനെയും ഒടുവില്‍ ഓസ്‌ട്രേലിയയെയും മറികടന്നെത്തുന്ന ഇംഗ്ലീഷ് ടീം ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. ബെന്‍ സ്‌റ്റോക്ക്‌സും നായകന്‍ ഇയോന്‍ മോര്‍ഗനും അണിനിരക്കുന്ന മധ്യനിരയാണ് ഇംഗ്ലീഷ് ടീമിന്റെ കരുത്ത് ബൗളിംഗില്‍ ജേക്ക് ബാളും പ്ലങ്കറ്റും ആദില്‍ റാഷിദുമെല്ലാം പ്രതീക്ഷ കാക്കുന്നു.

മറുവശത്ത് പാക്കിസ്ഥാന്‍ തപ്പിത്തടഞ്ഞാണ് സെമിക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റവര്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത് മഴനിയമത്തിന്റെ ആനുകൂല്യത്തിലാണ്. അവസാന മത്സരത്തില്‍ ശ്രീലങ്കയോടെ ജയിച്ചതാവട്ടെ വിയര്‍ത്തും. അതുകൊണ്ട് തെന്ന ആദ്യ സെമിയില്‍ മുന്‍ തൂക്കം ഇംഗ്ലണ്ടിനാണ് കല്‍പ്പിക്കപ്പെടുന്നത്.

രണ്ടാം സെമിയില്‍ മറ്റന്നാള്‍ ഇന്ത്യക്കെതിരാളികള്‍ ബംഗ്ലാദേശാണ്. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശെത്തുന്നതെങ്കില്‍ ഇന്ത്യ ബി ഗ്രൂപ്പില്‍ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമിയിലേക്ക് മുന്നേറിയത്.

TAGS :

Next Story