സൈന ദേശദ്രോഹിയെന്ന് 'രാജ്യസ്‍നേഹി'കള്‍; കാരണമിതാണ്...

സൈന ദേശദ്രോഹിയെന്ന് 'രാജ്യസ്‍നേഹി'കള്‍; കാരണമിതാണ്...
സൈന നെഹ്‍വാളിനെ അറിയാത്ത ഇന്ത്യക്കാര്‍ കുറവായിരിക്കും.

സൈന നെഹ്‍വാളിനെ അറിയാത്ത ഇന്ത്യക്കാര്‍ കുറവായിരിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സ് മെഡലില്‍ മുത്തമിട്ട് രാജ്യത്തിന് അഭിമാനമായവള്‍. രാജ്യം ബഹുമതികള്‍ നല്‍കിയ ആദരിച്ച ബാഡ്മിന്റണ്‍ താരം. പക്ഷേ ഇന്ന് ചില രാജ്യസ്‍നേഹികള്‍ക്ക് സൈന ദേശദ്രോഹിയാണ്. ഇതിനുള്ള കാരണമാണ് വിചിത്രം. തന്റെ പുതിയ ഫോണിന്റെ വിവരങ്ങള്‍ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ചില രാജ്യസ്‍നേഹികളെ പ്രകോപിപ്പിച്ചത്. ഹോണര്‍ 8 ഫോണിന്റെ ചിത്രമാണ് സൈന ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇതിനുപിന്നാലെ സൈന ചൈനീസ് കമ്പനിയായ ഹോണറിന് പ്രചാരം നല്‍കുകയാണെന്നും ഇത് ഇന്ത്യക്ക് അപകടമാണെന്നുമുള്ള തരത്തില്‍ കമന്റുകള്‍ വന്നു. ചിലര്‍ ഒന്നു കൂടി കടന്ന് സൈനയെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി. ചൈനീസ് കമ്പനിയെ പിന്തുണച്ചതിന് സൈനയോട് രാജ്യംവിട്ടുപോകാന്‍ വരെ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, ചൈനീസ് കമ്പനിയെന്ന് ഓണ്‍ലൈന്‍ പ്രതിഷേധക്കാര്‍ ആരോപിക്കുന്ന ഹോണറിന്റെ വേരുകള്‍ ഹുവായ് എന്ന ചൈനീസ് കമ്പനിയാണെങ്കിലും ഈ ഫോണ്‍ ഇന്ത്യന്‍ നിര്‍മിതമാണെന്നാണ് വിചിത്രമായ കാര്യം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി ചെന്നൈയിലാണ് കമ്പനിയുടെ പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്.
Adjust Story Font
16

