Quantcast

മുരളി വിജയിനും കോഹ്ലിക്കും സെഞ്ചുറി, ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്

MediaOne Logo

Jaisy

  • Published:

    16 April 2018 3:07 AM GMT

മുരളി വിജയിനും കോഹ്ലിക്കും സെഞ്ചുറി, ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്
X

മുരളി വിജയിനും കോഹ്ലിക്കും സെഞ്ചുറി, ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്

സെഞ്ചുറി നേടിയ ഓപണര്‍ മുരളി വിജയിന്റേയും(155) ക്യാപ്റ്റന്‍ വിരാട് കോഹ്ലി(156*)യുടേയും ബാറ്റിംങ് മികവാണ് ഡല്‍ഹി ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യയുടേതാക്കി മാറ്റിയത്.

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത ഇന്ത്യക്ക് മികച്ച തുടക്കം. സെഞ്ചുറി നേടിയ ഓപണര്‍ മുരളി വിജയിന്റേയും(155) ക്യാപ്റ്റന്‍ വിരാട് കോഹ്ലി(156*)യുടേയും ബാറ്റിംങ് മികവില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ

110 ബോളില്‍ നിന്നാണ് കോഹ്ലി അതിവേഗ സെഞ്ചുറി നേടിയത്. 14 ബൗണ്ടറികളുടെ അകമ്പടിയിലായിരുന്നു കോഹ്ലിയുടെ സെഞ്ചുറി. 163 പന്തുകളില്‍ നിന്നും ഒമ്പത് ഫോറുകളുടെ സഹായത്തിലാണ് മുരളി വിജയ് 100 റണ്‍ പൂര്‍ത്തിയാക്കിയത്. വിരാട് കോഹ്ലിയുടെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണ് ഡല്‍ഹിയില്‍ കുറിച്ചത്.

മുരളി വിജയും വിരാട് കോഹ്ലിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 283 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ആദ്യദിനം കളി അവസാനിക്കാനിരിക്കെ മുരളി വിജയുടേയും രഹാനെയുടേയും വിക്കറ്റുകള്‍ വീണത് മാത്രമായിരുന്നു ആദ്യദിനത്തില്‍ ലങ്കക്ക് ലഭിച്ച ഏക ആശ്വാസം. 155 റണ്‍സെടുത്ത മുരളി വിജയിനെ ഇടംകയ്യന്‍ സ്പിന്നര്‍ ലക്ഷന്‍ സന്ദകന്റെ ബോളില്‍ കീപ്പര്‍ സ്റ്റംമ്പ് ചെയ്യുകയായിരുന്നു. ക്രീസിന്റെ വരയില്‍ വെച്ച് സമാനമായ രീതിയില്‍ അജിങ്ക്യ രഹാനെ(1)യും സന്ദകന്റെ ബോളില്‍ കീപ്പര്‍ ഡിക്‌വേല സ്റ്റംമ്പ് ചെയ്തു.

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ലങ്ക നാഗ്പൂരില്‍ നേരിട്ടതെങ്കില്‍ പുതിയ റെക്കോര്‍ഡിലേക്ക് ഒരുപടികൂടി അടുക്കുകയായിരുന്നു ജയത്തിലൂടെ ഇന്ത്യ ചെയ്തത്. ഡല്‍ഹിയിലും ജയം ആവര്‍ത്തിച്ചാല്‍ തുടര്‍ച്ചായ 9 ടെസ്റ്റ് പരമ്പര ജയമെന്ന റെക്കോഡ് ഇന്ത്യയെ തേടിയെത്തും. റിക്കി പോണ്ടിങ്ങിന് കീഴില്‍ ആസ്‌ത്രേലിയ ഈ നേട്ടം കൈവരിച്ചിരുന്നു.

TAGS :

Next Story