Quantcast

ഓസ്കറിനെയും തിയാഗോ സില്‍വയെയും തിരിച്ചുവിളിച്ച് ബ്രസീല്‍ ടീം

MediaOne Logo

Ubaid

  • Published:

    19 April 2018 9:40 PM GMT

ഓസ്കറിനെയും തിയാഗോ സില്‍വയെയും തിരിച്ചുവിളിച്ച് ബ്രസീല്‍ ടീം
X

ഓസ്കറിനെയും തിയാഗോ സില്‍വയെയും തിരിച്ചുവിളിച്ച് ബ്രസീല്‍ ടീം

ലോകകപ്പ് ടീമില്‍ അംഗങ്ങളായിരുന്ന ചെല്‍സി താരം ഓസ്കറും പിഎസ്ജി താരം തിയോഗോ സില്‍വയും ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്

ഓസ്കറിനെയും തിയാഗോ സില്‍വയെയും തിരിച്ചുവിളിച്ച് അടുത്ത രണ്ട് ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. ബയേണ്‍ മ്യൂണിച്ച് താരം ഡഗ്ലസ് കോസ്റ്റയും കോച്ച് ടിറ്റെ പ്രഖ്യാപിച്ച പുതിയ ടീമിലുണ്ട്.

ലോകകപ്പ് ടീമില്‍ അംഗങ്ങളായിരുന്ന ചെല്‍സി താരം ഓസ്കറും പിഎസ്ജി താരം തിയോഗോ സില്‍വയും ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്. ലോകകപ്പിലേറ്റ തിരിച്ചടിക്ക് ശേഷം വന്ന കോപ അമേരിക്കയില്‍ ഇരുവരെയും കോച്ച് ദുംഗ പരിഗണിച്ചിരുന്നില്ല. പ്രതിരോധ മധ്യനിരകള്‍ക്ക് കരുത്ത് കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കോച്ച് ടിറ്റെ ഇരുവരെയും തിരിച്ചുവിളിക്കുന്നത്. ബയേണ്‍ മ്യൂണിച്ച് താരം ഡഗ്ലസ് കോസ്റ്റയും ടിറ്റെയുടെ പുതിയ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി മികച്ച ഫോമില്‍ കളിക്കുന്ന ഫെര്‍ണാണ്ടീഞ്ഞ്യോയും ടിറ്റെയുടെ ടീമില്‍ ഇടം നേടിയിട്ടുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച ടീമിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപനം നടത്തവെ കോച്ച് ടിറ്റെ പറഞ്ഞു

മുന്നേറ്റ നിരയില്‍ നെയ്മറും ഗബ്രിയേല്‍ ജീസസും റോബര്‍ട്ടോ ഫെര്‍മിനോയും അണി നിരക്കും. മധ്യനിരയില്‍ ഓസ്കറിനും ഫെര്‍ണാണ്ടീഞ്ഞ്യോക്കുമൊപ്പം വില്യനും കസെമിറോയും കളിക്കാനിറങ്ങും. പ്രതിരോധത്തില്‍ മാഴ്സെലോക്കും ഫിലപ്പ് ലൂയിസിനും മിറാന്‍ഡക്കുമൊപ്പം തിയാഗോ സില്‍വയും കൂടിയെത്തുന്നതോടെ പ്രതിരോധത്തിലെ വീഴ്ച്ചകള്‍ പരിഹരിക്കാമെന്നാണ് ടിറ്റെ കണക്കു കൂട്ടുന്നത്. അടുത്ത മാസം ആറിന് ബൊളിവിയക്കെതിരെയും പതിനൊന്നിന് വെനസ്വേലക്കെതിരെയുമാണ് ബ്രസീലിന് മത്സരിക്കേണ്ടത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും വിജയിച്ച ബ്രസീല്‍ നിലവില്‍ പതിനഞ്ച് പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്

TAGS :

Next Story