Quantcast

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്:  പിവി സിന്ധുവിന് കിരീടം 

MediaOne Logo

rishad

  • Published:

    19 April 2018 6:09 PM IST

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്:  പിവി സിന്ധുവിന് കിരീടം 
X

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്:  പിവി സിന്ധുവിന് കിരീടം 

ഫൈനലില്‍ ജപ്പാന്‍കാരി നൊസുമി ഒകുഹാരയെ തോല്‍പിച്ചാണ് സിന്ധുവിന്റെ കിരീട നേട്ടം

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി.വി സിന്ധുവിന്. ഫൈനലില്‍ ജപ്പാന്‍കാരി നൊസുമി ഒകുഹാരയെ തോല്‍പിച്ചാണ് സിന്ധുവിന്റെ കിരീട നേട്ടം. ജയത്തോടെ ഗ്ലാസ്‌കോയിലെ തോല്‍വിക്കുള്ള സിന്ധുവിന്റെ മധുര പ്രതികാരം കൂടിയായി. ആദ്യമായാണ് ഇന്ത്യക്കാരി കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ കിരീടം ചൂടുന്നത്. ഈ വര്‍ഷത്തെ സിന്ധുവിന്റെ രണ്ടാം സൂപ്പര്‍ സീരിസ് കിരീടമാണ്. ഇന്ത്യന്‍ ഓപ്പണായിരുന്നു സിന്ധു ഈ വര്‍ഷം ആദ്യം നേടിയത്.

സ്‌കോര്‍: 22-20, 21-11, 21-18

ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയപ്പോള്‍(22-20) രണ്ടാം ഗെയിമില്‍ ഗംഭീരമായ തിരിച്ചുവരവാണ് ഒകുഹാര നടത്തിയത്. ആദ്യ ഗെയമില്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒടുവില്‍ 22-20ന് സിന്ധു കളിപിടിച്ചു. എന്നാല്‍ രണ്ടാം ഗെയിമില്‍ ഒകുഹാര തിരിച്ചടിച്ചു. 21-11നാണ് അവര്‍ സിന്ധുവിനെ തോല്‍പിച്ചത്. രണ്ടാം ഗെയിമില്‍ സിന്ധു ചിത്രത്തിലെ ഇല്ലായിരുന്നു. തുടക്കം മുതല്‍ വ്യക്തമായ മേധാവിത്വമായിരുന്നു ഒകുഹാരക്ക്. എന്നാല്‍ മൂന്നാം ഗെയിമില്‍ സിന്ധു വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നുന്നു. കളിയുടെ ആദ്യ ഘട്ടം മുതലെ സിന്ധു പൊരുതി. എതിരാളിക്ക് ലീഡ് നേടാന്‍ അവസരം നല്‍കിയില്ല. അവസാനത്തില്‍ ഒകുഹാര തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും സിന്ധു വിട്ടുകൊടുത്തില്ല. ഒടുവില്‍ സിന്ധു 21-18ന് ഗെയിം പിടിച്ചു.

Next Story