Quantcast

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഏഴായി

MediaOne Logo

വിപിൻദാസ് ജി

  • Published:

    19 April 2018 10:13 AM GMT

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഏഴായി
X

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഏഴായി

ഭാരോദ്വഹനത്തില്‍ പൂനം യാദവിന്‍റെയും 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ മനു ഭേക്കറിന്‍റെയും സ്വര്‍ണ്ണ നേട്ടം ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ ഇന്ത്യ ഇന്ന് നേടി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഏഴാം സ്വര്‍ണ്ണം. വനിതകളുടെ ടേബിള്‍ ടെന്നീസ് ഇനത്തില്‍ സിങ്കപ്പൂരിനെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണ്ണം നേടിയത്. ഭാരോദ്വഹനത്തില്‍ പൂനം യാദവിന്‍റെയും 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ മനു ഭേക്കറിന്‍റെയും സ്വര്‍ണ്ണ നേട്ടം ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ ഇന്ത്യ ഇന്ന് നേടി.

ഗോള്‍ഡ് കോസ്റ്റിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നിലെല്ലാം പെണ്‍കരുത്തായിരുന്നു. ഭാരോദ്വഹനത്തിലൂടെ വനിതകളാണ് ഇന്ത്യക്ക് കൂടുതല്‍ സ്വര്‍ണം സമ്മാനിച്ചത്. 69 കിലോ വിഭാഗത്തില്‍ പൂനം യാദവ് ഇന്നത്തെ സ്വര്‍ണവേട്ടക്ക് തുടക്കം കുറിച്ചു. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 16കാരിയായ മനു ഭേക്കര്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചപ്പോള്‍ ഹീന സിദ്ദു വെള്ളി നേടി.

ടേബിള്‍ ടെന്നീസില്‍ സിങ്കപ്പൂരിനെ ഞെട്ടിച്ചാണ് ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണ്ണം നേടിയത്. ഫൈനലില്‍ 3-1 നായിരുന്നു ഇന്ത്യയുടെ മണിക ബത്രയുടെയും മൌമ, മധുരിക എന്നിവരുടെയും ജയം. ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നിസില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുന്നത്

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രവി കുമാറും 94 കിലോ ഭാരോദ്വഹനത്തില്‍ വികാസ് താക്കൂറും വെങ്കലം നേടി. ബോക്സിങ്ങില്‍ മേരികോം സെമിയിലെത്തിയതോടെ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി ഉറപ്പിച്ചു.

TAGS :

Next Story