Quantcast

ജിംനാസ്റ്റിക്സ് വോള്‍ട്ട് ഫൈനലില്‍ ദീപ കര്‍മാക്കര്‍ ഇന്നിറങ്ങും

MediaOne Logo

Subin

  • Published:

    21 April 2018 8:59 PM GMT

ജിംനാസ്റ്റിക്സ് വോള്‍ട്ട് ഫൈനലില്‍ ദീപ കര്‍മാക്കര്‍ ഇന്നിറങ്ങും
X

ജിംനാസ്റ്റിക്സ് വോള്‍ട്ട് ഫൈനലില്‍ ദീപ കര്‍മാക്കര്‍ ഇന്നിറങ്ങും

പ്രൊദുനൊവ വോള്‍ട്ട് എന്ന ആയുധമാണ് ‌ദീപയുടെ ഇന്ധനം. പ്രൊദുനോവ വോള്‍ട്ട് കൃത്യതയോടെ ചെയ്യാന്‍ കഴിഞ്ഞാന്‍ ഒരു പക്ഷേ ഈ ഒളിംപിക്സിലെ ആദ്യ മെഡല്‍ ജിംനാസ്റ്റിക്സ് പോഡിയത്തില്‍ നിന്ന് കിട്ടിയേക്കും

ഇന്ത്യന്‍ പ്രതീക്ഷയായി ജിംനാസ്റ്റിക്സ് വോള്‍ട്ട് ഫൈനലില്‍ ദീപ കര്‍മാക്കര്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 11.15നാണ് മത്സരം. ഒരു രാജ്യത്തിന്റെ മുഴുവന്‍ കാത്തിരിപ്പാണ് ഇന്നത്തെ ഫൈനല്‍, റിയോയില്‍ നിന്ന് ഒരു മെഡലിനായായുള്ള 121 കോടി ജനങ്ങളുടെ പ്രതീക്ഷയുമായാണ് ദീപ കര്‍മാക്കര്‍ മത്സരത്തിനിറങ്ങുന്നത്.

പ്രൊദുനൊവ വോള്‍ട്ട് എന്ന ആയുധമാണ് ‌ദീപയുടെ ഇന്ധനം. പ്രൊദുനോവ വോള്‍ട്ട് കൃത്യതയോടെ ചെയ്യാന്‍ കഴിഞ്ഞാന്‍ ഒരു പക്ഷേ ഈ ഒളിംപിക്സിലെ ആദ്യ മെഡല്‍ ജിംനാസ്റ്റിക്സ് പോഡിയത്തില്‍ നിന്ന് കിട്ടിയേക്കും. ദീപക്കിതിന് സാധിക്കും എന്ന് തന്നെയാണ് ആറ് വയസ് മുതല്‍ പരിശീലിപ്പിക്കുന്ന ബിശ്വേശ്വര്‍ നന്ദി പറയുന്നത്, ഏറ്റവും ദുഷ്കരമായ പ്രൊദുനോവ വോള്‍ട്ട് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ ലോകത്ത് തന്നെ അഞ്ച് പേര്‍ മാത്രമാണ്. ഫൈനലില്‍ മത്സരിക്കുന്നവരില്‍ പ്രൊദുനോവ ചെയ്തവര്‍ ദീപയും ചുസോവിറ്റിനയും മാത്രമാണ്.

അത്ര എളുപ്പമല്ല ദീപക്ക് കാര്യങ്ങള്‍. കൂടെ മത്സരിക്കുന്നത് ജിംനാസ്റ്റിക്സിലെ സൂപ്പര്‍ സ്റ്റാറുകളാണ്. നിലവില്‍ ലോകത്തില്‍ ഏറ്റവും മികച്ച ജിംനാസ്റ്റിക്സ് താരമെന്ന് കരുതുന്ന സിമോണ്‍ ബില്‍സ്, ഏഴ് ഒളിംപിക്സുകളില്‍ പങ്കെടുത്തിട്ടുള്ള ചുസോവെറ്റിന, ലണ്ടനിലെ വെങ്കല മെഡല്‍ ജേതാവ് മരിയ പസേക്ക, ബെയ്ജിങില്‍ സ്വര്‍ണം നേടിയ ജോങ് ഉന്‍ ഹോങ്.

പ്രതിഭകളുടെ സംഗമമാണ് ജിംനാസ്റ്റിക്സ് വോള്‍ട്ട് ഫൈനല്‍. പക്ഷേ പരിക്കേറ്റിട്ടും പിന്മാറാതെ കോമണ്‍വെല്‍ത്ത് ഫൈനലില്‍ വെങ്കലം നേടിയത് പോലെ ഒരു പ്രകടനമാണ് ദീപയില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

TAGS :

Next Story