Quantcast

ഇസിന്‍ബയേവ വിരമിച്ചു

MediaOne Logo

Alwyn

  • Published:

    21 April 2018 3:00 AM GMT

ഇസിന്‍ബയേവ വിരമിച്ചു
X

ഇസിന്‍ബയേവ വിരമിച്ചു

റഷ്യന്‍ പോള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ബയേവ വിരമിച്ചു. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ അത്‌ല്റ്റ് കമ്മീഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

റഷ്യന്‍ പോള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ബയേവ വിരമിച്ചു. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ അത്‌ല്റ്റ് കമ്മീഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ഒളിമ്പിക്സില്‍ റഷ്യന്‍ താരങ്ങളോട് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി കാണിച്ചത് അനീതിയാണെന്ന് ഇസിന്‍ബയേവ കുറ്റപ്പെടുത്തി.

ലോകം കണ്ട ഏറ്റവും മികച്ച വനിതാ പോള്‍വാള്‍ട്ട് താരം. രാജ്യാന്തര അത്‌ലറ്റിക്ക്സ് ഫെഡറേഷന്റെ വിലക്കിനെ തുടര്‍ന്ന് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനുളള അവസരം ഇസിന്‍ബയേവക്ക് നഷ്ടമായിരുന്നു. ഉത്തേജക ആരോപണത്തെ തുടര്‍ന്ന് റഷ്യന്‍ താരങ്ങള്‍ക്കേര്‍പ്പെടുത്തിയ കൂട്ട വിലക്കാണ് ഇസിന് തിരിച്ചടിയായത്. വികാര നിര്‍ഭരമായിരുന്നു ഇസിന്റെ വിടവാങ്ങല്‍.

താന്‍ മികച്ച ഫോമിലായിരുന്നു, റഷ്യന്‍ താരങ്ങളോട് അധികൃതര്‍ കാണിച്ചത് അനീതിയാണെന്നും ഇസിന്‍ പ്രതികരിച്ചു. താന്‍ മികച്ച ഫോമിലാണുളളത്, തന്‍റെ അഭാവത്തില്‍ ആര് സ്വര്‍ണം നേടിയാലും അത് യഥാര്‍ഥ വിജയമാകില്ലെന്നും ഇസിന്‍ പറഞ്ഞു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ അത്‌ല്റ്റ്സ് കമ്മീഷനിലേക്ക് ഇസിനെ തെരഞ്ഞെടുത്തിരുന്നു. ഒളിമ്പിക്സില്‍ രണ്ടു സ്വര്‍ണവും ഒരു വെങ്കലവും നേടി ഇസിന്‍ബയേവ. 2005, 2007 ലോക ചാമ്പ്യന്‍ഷിപ്പുകളിലും സുവര്‍ണനേട്ടം കൊയ്തു. 2004, 2005, 2008 വര്‍ഷങ്ങളില്‍ രാജ്യന്തര അത്‌ലറ്റിക്സ് ഫെഡറേഷന്റെ അത‌ല്റ്റ് ഓഫ് ദ ഇയര്‍ പുരസ്ക്കാരം നേടി.

TAGS :

Next Story