ടെയ്‍ലറെ ഞെട്ടിച്ച് ധോണിയുടെ പിന്‍ സ്റ്റംമ്പിംഗ്!

ടെയ്‍ലറെ ഞെട്ടിച്ച് ധോണിയുടെ പിന്‍ സ്റ്റംമ്പിംഗ്!
ധോണി മുന്നിലേക്ക് കയറി വന്ന് ഒന്നുതിരിഞ്ഞു നോക്കുക പോലും ചെയ്യാതെ വിക്കറ്റിലേക്ക് എറിയുകയായിരുന്നു.
നിലവിലുള്ള രീതികളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ശൈലികള്‍ കൊണ്ട് ശ്രദ്ധേയനായ താരമാണ് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണി. ബാറ്റിംഗില്‍ മാത്രമല്ല വിക്കറ്റിന് പിന്നില്‍ നിന്നുള്ള മിന്നല്‍ സ്റ്റംമ്പിംഗുകള്‍കൊണ്ടും ധോണി ഞെട്ടിച്ചിട്ടുണ്ട്. അത്തത്തിലൊരു കിടിലന്‍ സ്റ്റംമ്പിംഗിന് റാഞ്ചിയില്‍ നടക്കുന്ന ന്യൂസിലന്റിനെതിരായ നാലാം ഏകദിന മത്സരം സാക്ഷിയായി. സാധാരണ സ്റ്റംമ്പിംഗുകള്‍ വിക്കറ്റിന് പിന്നില്‍ നിന്നാണെങ്കില്‍ ഇത്തവണത്തേത് വിക്കറ്റിന് മുന്നില്‍ നിന്നായിരുന്നെന്ന് മാത്രം!
കിവീസിന്റെ റോസ് ടെയ്‌ലറാണ് ധോണിയുടെ അപ്രതീക്ഷിത നീക്കത്തില്‍ പുറത്തായത്. നാല്‍പ്പത്തി ആറാം ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 എന്ന നിലയിലായിരുന്നു കിവീസ്. ഹാര്‍ദിക് പാണ്ഡ്യയെ ഫൈന്‍ ലെഗിലേക്ക് ഫഌക് ചെയ്ത റോസ് ടെയ്‌ലര്‍ റണ്‍സിനായി ഓടി. ദവാല്‍ കുല്‍ക്കര്‍ണി ബൗണ്ടറിയില്‍ നിന്നും പിടിച്ചെടുത്ത പന്ത് ക്യാപ്റ്റനും കീപ്പറുമായ ധോണിയെ ലക്ഷ്യമാക്കി എറിഞ്ഞു.
നിമിഷ നേരം കൊണ്ട് ഗ്ലൗസ് ഊരി പിടിച്ച പന്ത് പിന്നിലുള്ള സ്റ്റംമ്പിലേക്ക് അതേ വേഗത്തില്‍ എറിഞ്ഞു. ധോണിയുടെ അപ്രതീക്ഷിത ത്രോയില്‍ ബെയില്‍ തെറിക്കുമ്പോള്‍ റോസ് ടെയ്‌ലറിന്റെ ബാറ്റ് ക്രീസിന് പുറത്തായിരുന്നു. സാധാരണ നിലയില്‍ ബൗണ്ടറിയില്‍ നിന്നുള്ള ത്രോകള്‍ സ്റ്റംമ്പിന് പിന്നില്‍ നിന്നാണ് കീപ്പര്‍മാര്‍ പിടിക്കുക. എന്നിട്ട് സ്റ്റംമ്പ് ചെയ്യുന്നതാണ് രീതി. എന്നാല്‍ ധോണി മുന്നിലേക്ക് കയറി വന്ന് ഒന്നുതിരിഞ്ഞു നോക്കുക പോലും ചെയ്യാതെ വിക്കറ്റിലേക്ക് എറിയുകയായിരുന്നു.
വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണി 'തിണ്ണമിടുക്കു' കാണിച്ച ഏകദിനം കൂടിയാണ് റാഞ്ചിയിലേത്. ടെയ്‌ലര്‍ക്ക് പുറമേ കിവീസ് ഇന്നിംങ്‌സിലെ ടോപ് സ്‌കോററായ ഗുപ്ടിലിനെ(72)യും രണ്ടാമത്തെ ടോപ് സ്‌കോററായ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണേയും(41) പുറത്താക്കിയത് 35കാരനായ ധോണിയുടെ സ്റ്റംമ്പിംങുകളായിരുന്നു.
Adjust Story Font
16

