Quantcast

ബംഗളൂരു ടെസ്റ്റിലെ ജയം; വിമര്‍ശകരെ വായടപ്പിക്കുന്ന ട്വീറ്റുമായി ഹര്‍ഭജന്‍ 

MediaOne Logo

rishad

  • Published:

    21 April 2018 4:56 AM GMT

ബംഗളൂരു ടെസ്റ്റിലെ ജയം; വിമര്‍ശകരെ വായടപ്പിക്കുന്ന ട്വീറ്റുമായി ഹര്‍ഭജന്‍ 
X

ബംഗളൂരു ടെസ്റ്റിലെ ജയം; വിമര്‍ശകരെ വായടപ്പിക്കുന്ന ട്വീറ്റുമായി ഹര്‍ഭജന്‍ 

പൂനെയില്‍ 333 റണ്‍സിന് ഇന്ത്യ തോറ്റപ്പോള്‍ ഭാജിയുടെ ട്വിറ്ററില്‍ ആസ്ട്രേലിയക്കാരുടെ പൊങ്കാലയായിരുന്നു

പൂനെ ടെസ്റ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ ആസ്ട്രേലിയക്കാര്‍ ഉന്നം വെച്ചത് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിനെ ആയിരുന്നു. പരമ്പര തുടങ്ങുന്നതിന് മുമ്പ് ഭാജിയുടെ ട്വീറ്റായിരുന്നു കാരണം. ട്വീറ്റില്‍ മറ്റൊന്നുമല്ല, നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരുമെന്നായിരുന്നു. അത് കൊണ്ടുതന്നെ പൂനെയില്‍ 333 റണ്‍സിന് ഇന്ത്യ തോറ്റപ്പോള്‍ ഭാജിയുടെ ട്വീറ്ററില്‍ ആസ്ട്രേലിയക്കാരുടെ പൊങ്കാലകളായിരുന്നു. ആസ്ട്രേലിയന്‍ ഓപ്പണറായ ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും ഹര്‍ഭജന്‍റെ ട്വിറ്റര്‍ പരാമര്‍ശിച്ചിരുന്നു.

IND-1 AUS-1 welldone my boys @BCCI time 2 go up in th series👏👏@imVkohli @cheteshwar1 @ashwinravi99 @anilkumble1074 A picture for th haters👇💪 pic.twitter.com/buZXE5ZUwU

— Harbhajan Turbanator (@harbhajan_singh) March 7, 2017

എന്നാല്‍ ബംഗളൂരുവില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ ഭാജി ഇതിനൊക്കെ പകരം വീട്ടി. സ്വന്തം ചിത്രം പോസ്റ്റ് ചെയ്ത് മിണ്ടാതിരിക്കാനാണ് ഹര്‍ഭജന്‍ വിമര്‍ശകരോട് ആവശ്യപ്പെട്ടത്. വിജയത്തോടെ പരമ്പരയില്‍ മുന്നിലെത്താനുള്ള അവസരം വന്നെന്നും ഭാജി ട്വിറ്ററില്‍ കുറിക്കുന്നു. എന്നാല്‍ ഹര്‍ഭജന്‍ സിങ് കണ്ടത് പോലെയുള്ള ഒരു തൂത്തുവാരല്‍ നടന്നില്ല എന്ന കാര്യവും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്. ബംഗളൂരു ടെസ്റ്റില്‍ 188 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയ 112 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിനായിരുന്നു രണ്ടാം ഇന്നിങ്സില്‍ ആസ്ട്രേലിയക്കാരുടെ കഥകഴിച്ചത്. മൂന്നാം ടെസ്റ്റ് മാര്‍ച്ച് 16ന് റാഞ്ചിയില്‍ നടക്കും.

TAGS :

Next Story