മൂന്ന് ഒളിമ്പിക്സിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബീനമോള്‍

മൂന്ന് ഒളിമ്പിക്സിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബീനമോള്‍
1996ല്‍ അറ്റ്‌ലാന്റ, 2000ല്‍ സിഡ്നി, 2004ല്‍ ഒളിമ്പിക്സിന്‍റെ ജന്മനാടായ ഏഥന്‍സില്‍. തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സില്‍ കെ എം ബീനമോള്‍ രാജ്യത്തിനുവേണ്ടി ഓടി. സിഡ്നിയില്‍ 400 മീറ്ററില്‍ സെമിയിലെത്തിയപ്പോള്‍ ആ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മലയാളിയായി.
മൂന്ന് ഒളിമ്പിക്സില്‍ പങ്കെടുത്തതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് കെ എം ബീനാമോള്‍. കഴിവിനൊപ്പം കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കില്‍ മാത്രമെ കായിക രംഗത്ത് നേട്ടമുണ്ടാക്കാനാകൂവെന്ന് ബീനാമോള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ പരിമിതമായ സൌകര്യങ്ങള്‍ കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്നാണ് അവരുടെ പക്ഷം.
1996ല്‍ അറ്റ്‌ലാന്റ, 2000ല്‍ സിഡ്നി, 2004ല്‍ ഒളിമ്പിക്സിന്‍റെ ജന്മനാടായ ഏഥന്‍സില്‍. തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സില്‍ കെ എം ബീനമോള്‍ രാജ്യത്തിനുവേണ്ടി ഓടി. സിഡ്നിയില്‍ 400 മീറ്ററില്‍ സെമിയിലെത്തിയപ്പോള്‍ ആ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മലയാളിയായി. അറ്റ്‌ലാന്‍റയില്‍ ബീനമോള്‍ ഉള്‍പ്പെട്ട റിലെ ടീം ട്രാക്ക് മാറിയതിനെത്തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ടു.
സ്കൂളിലേക്ക് നടന്നും ഓടിയും പിന്നിട്ട വഴികളാണ് ബീനയെ ഒളിമ്പിക്സിന്‍റെ നടുമുറ്റത്തെത്തിച്ചത്. അന്താരാഷ്ട്ര മെഡല്‍ നേടാന്‍ കൂടുതല്‍ ശാസ്ത്രീയമായ രീതികളുണ്ടാകണമെന്ന് ബീന മീഡിയവണ്ണിനോട് പറഞ്ഞു. രാജീവ് ഗാന്ധി ഖേല്‍രത്നയും പത്മശ്രീയും നല്‍കി രാജ്യം ബീനമോളെ ആദരിച്ചിട്ടുണ്ട്.
Adjust Story Font
16

