Quantcast

ആസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസിലും ശ്രീകാന്ത് ഫൈനലില്‍ 

MediaOne Logo

Rishad

  • Published:

    22 April 2018 11:16 PM IST

ആസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസിലും ശ്രീകാന്ത് ഫൈനലില്‍ 
X

ആസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസിലും ശ്രീകാന്ത് ഫൈനലില്‍ 

ചൈനയുടെ ഷി യുഖിയെയാണ് ശ്രീകാന്ത് തോല്‍പിച്ചത്

ആസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലും ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലില്‍. ചൈനയുടെ ഷി യുഖിയെയാണ് ശ്രീകാന്ത് തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ വിജയം. സ്‌കോര്‍: 21-10, 21-14. ഇന്തോനേഷ്യന്‍ സൂപ്പര്‍ സിരീസില്‍ കിരീടം ചൂടിയതിന് പിന്നാലെ ശ്രീകാന്തിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ പ്രവേശനമാണിത്. സിങ്കപ്പൂര്‍ ഓപ്പണില്‍ റണ്ണര്‍അപ്പായിരുന്നു. ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ശ്രീകാന്ത്.

37 മിനുറ്റുകൊണ്ടാണ് ശ്രീകാന്ത് ഷിയുഖിനെ തറപറ്റിച്ചത്. വ്യക്തമായ മേധാവിത്വമായിരുന്നു കളിയിലുടനീളം. മികച്ച സ്മാഷുകളും ബാക്ക്ഹാന്‍ഡ് ഷോട്ടുകളുമായി എതിരാളിയെ ശ്രീകാന്ത് നിലംപരിശാക്കി. ആദ്യ സെറ്റില്‍ 5-5 എന്ന നിലയിലായിരുന്നു ഇരുവരും. പിന്നീടങ്ങോട്ട് ശ്രീകാന്തിന്റെ കുതിപ്പായിരുന്നു. 15 മിനുറ്റിനുളളില്‍ 21-10ന് ആദ്യ സെറ്റ് ശ്രീകാന്ത് നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ എതിരാളി അല്‍പം പൊരുതിയെങ്കിലും 21-14ന് ശ്രീകാന്ത് സെറ്റും ഗെയിമും പിടിച്ചു. ഇത് രണ്ടാം തവണയാണ് ഷിയുഖിനെ ശ്രീകാന്ത് തോല്‍പിക്കുന്നത്. അതേസമയം ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ചാല്‍ സൈന നെഹ് വാളിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാകും ശ്രീകാന്ത്.

Next Story