Quantcast

ദേശീയ ജൂനിയർ സ്കൂൾ മീറ്റ്; ഇന്ന് 12 ഫൈനലുകൾ

MediaOne Logo

Jaisy

  • Published:

    22 April 2018 4:09 PM IST

ദേശീയ ജൂനിയർ സ്കൂൾ മീറ്റ്;  ഇന്ന് 12 ഫൈനലുകൾ
X

ദേശീയ ജൂനിയർ സ്കൂൾ മീറ്റ്; ഇന്ന് 12 ഫൈനലുകൾ

5000 മീറ്റർ നടത്ത മത്സരത്തോടെയാണ് ട്രാക്കുണരുക

ദേശീയ ജൂനിയർ' സ്കൂൾ മീറ്റിന്റെ മൂന്നാം ദിനമായ ഇന്ന് 12 ഫൈനലുകൾ. 5000 മീറ്റർ നടത്ത മത്സരത്തോടെയാണ് ട്രാക്കുണരുക. പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ കേരള താരം സാന്ദ്ര ബാബു മെഡൽ പ്രതീക്ഷിക്കുന്നു. ഉച്ചക്ക് ശേഷം ഗ്ലാമർ ഇനങ്ങളിലൊന്നായ നാലേ ഗുണം നൂറ് മീറ്റർ റിലേയും നാലേ ഗുണം 400 മീറ്റർ റിലേയും നടക്കും.നിലവിൽ 33 പോയന്റുമായി കേരളം ഒന്നാം സ്ഥാനത്താണ്. തമിഴ്നാട് 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഡൽഹിയും ഉത്തർപ്രദേശും മൂന്നാം സ്ഥാനം പങ്കിടുന്നു.

TAGS :

Next Story