എല്ലാം ഒരു തമാശയായിരുന്നുവെന്ന് സ്രാന്‍

എല്ലാം ഒരു തമാശയായിരുന്നുവെന്ന് സ്രാന്‍
ട്വന്‍റി20 അരങ്ങേറ്റത്തില്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൌളറാണ് സ്രാന്‍. 2009 ട്വന്‍റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ കന്നി മത്സരത്തിനിറങ്ങിയ......

അന്താരാഷ്ട്ര ട്വന്‍റി20 രംഗത്ത് അവിസ്മരണീയമായ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവ പേസറായ ബ്രൈന്ദര്‍ സ്രാന്‍. നാല് വിക്കറ്റുകളുമായി വരവറിയിച്ച സ്രാന്‍ കളിയിലെ കേമന്‍ പട്ടവും സ്വന്തമാക്കി. അരങ്ങേറ്റത്തിന്‍റെ സമ്മര്‍ദമൊന്നും തനിക്ക് ഉണ്ടായിരുന്നില്ല സ്രാന്‍ എല്ലാം ഒരു തമാശയായിരുന്നുവെന്നാണ് പ്രതികരിച്ചത്.
'എല്ലാം ഒരു തമാശയായിരുന്നു. ബോള്‍ നന്നായി സ്വിങ് ചെയ്തിരുന്നു. സമ്മര്‍ദമൊന്നും ഉണ്ടായിരുന്നില്ല. അരങ്ങേറ്റം വൈകിയെന്ന് മാത്രം. പേസിന് കാര്യമായ പ്രാധാന്യം കൊടുക്കാതെ പന്ത് കൂടുതല്‍ സ്വിങ് ചെയ്യാനയിരുന്നു ശ്രമിച്ചത്'
ട്വന്‍റി20 അരങ്ങേറ്റത്തില്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൌളറാണ് സ്രാന്‍. 2009 ട്വന്‍റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ കന്നി മത്സരത്തിനിറങ്ങിയ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ നാല് വിക്കറ്റുകള്‍ നേടിയിരുന്നു. ട്വന്‍റി20 ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൌളറുടെ മികച്ച രണ്ടാമത്തെ പ്രകടനം എന്ന നേട്ടവും സ്രാന്‍ കൈപ്പിടിയിലൊതുക്കി. 2016ല്‍ ശ്രീലങ്കക്കെതിരെ കേവലം എട്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത അശ്വിനാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.
ആദ്യ ഓവറില്‍ അഞ്ച് റണ്‍ വഴങ്ങിയ സ്രാന്‍ മികച്ച ഒരു സ്ലോ ബോളിലൂടെ തന്‍റെ രണ്ടാം ഓവറില്‍ ചാമു ചിബഹാബയുടെ വിക്കറ്റ് തെറിപ്പിച്ചു. തന്‍റെ മൂന്നാം ഓവറില്‍ മൂന്ന് ഇരകളെ കണ്ടെത്തിയ സ്രാന്‍ ഹാട്രിക് പ്രതീക്ഷകളോടെയാണ് നാലാം ഓവറിലെ ആദ്യ പന്ത് എറിയാനായി ഓടിയെത്തിയതെങ്കിലും ആ നേട്ടം അകന്നു നിന്നു.
Adjust Story Font
16

