Quantcast

ലോകചാമ്പ്യന്മാർ കളിച്ചു "കടന്നു കൂടി "

MediaOne Logo

admin

  • Published:

    22 April 2018 1:47 PM GMT

ലോകചാമ്പ്യന്മാർ കളിച്ചു കടന്നു കൂടി
X

ലോകചാമ്പ്യന്മാർ കളിച്ചു "കടന്നു കൂടി "

ജർമൻ നിരയുടെ മുന്നേറ്റങ്ങൾ ഏതു നിമിഷവും ഗോൾ നേടുമെന്ന സ്ഥിതി ഉണ്ടാക്കിയെങ്കിലും ഗോളിയും പോസ്റ്റും ജർമൻ മുന്നേറ്റ നിരയുടെ പ്രതിയോഗികളായി.......

യൂറോ കപ്പിലെ ഇതുവരെയുള്ള കളികൾ ലോക ചാമ്പ്യന്മാർക്കു ചേർന്നത് അല്ലെന്ന് മനസ്സിലാക്കിക്കൊണ്ട് ജർമൻ പരിശീലകൻ യോഗീ ലോയിവ് പ്ലെയിങ് ഇലവനിൽ സമൂലമായ മാറ്റം വരുത്തുമെന്ന് കരുതിയവരെ നിരാശപ്പെടുത്തുകൊണ്ടു പ്രതിരോധ നിരയിൽ നിന്നു ബെനിഡിക്ട് ഹ്യുവ് ഡസിനിനെ പിൻവലിച്ച്, പകരം പുതുമുഖമായ യോഷ്വാ കിമ്മിഷിനെ ഉൾപ്പെടുത്തിക്കൊണ്ട് ചെറിയ ഒരു മാറ്റവും ആയിട്ടായിരുന്നു ഉത്തര അയർലണ്ടിനെ നേരിട്ടത്. ഈ രണ്ടു ടീമുകളുടെയും പതിനഞ്ചാമത്തെ ഏറ്റു മുട്ടലായിരുന്നു ഇത്. 14 ൽ 8 വിജയങ്ങളുമായി ഏറെ മുന്നിലെന്ന ഖ്യാതിയുമായാണ് ജര്‍മന്‍ പട ബൂട്ട് അണിഞ്ഞത്. ഗ്രീൻ വൈറ്റ് ആർമിക്കാകട്ടെ രണ്ടു തവണ മാത്രമെ വിജയിക്കുവാൻ കഴിഞ്ഞിരുന്നുള്ളു. നാലു സമ നിലകളും , 13 നു എതിരെ 32 ഗോളുകളുടെ വൻ നേട്ടവും ലോക ചാമ്പ്യന്മാർക്കു ഉണ്ട്.

മധ്യ നിരയിൽ കോസ് , ഖെദീറ യോസിൽ , മ്യുളർ എന്നിവരെത്തന്നെ ലോയിവ് ഈ കളിയിലും വിശ്വാസത്തിലെടുത്തു , പരമ്പരാഗത 4 - 2 - 3- 1 ശൈലിയിൽ അവർ രംഗത്തു എത്തിയപ്പോൾ അതിശക്തമായ പ്രതിരോധ മാതൃകയിൽ 4 - 5- 1 രീതിയിൽ ഉത്തര അയർലണ്ടും നിലയുറപ്പിച്ചു

ഫ്രഞ്ച് കാരൻ റഫറി ക്ലമൻസ് ട്രൂപ്പന്സിന്റെ വിസിലിനു ഒപ്പം ഇടതു വശത്തു കൂടി മുന്നേറിയ യോനാസ് ഹെക്റ്ററിന്റെ പാസ് സ്വീകരിച്ച മ്യുളറുടെ ആദ്യ ഷോട്ട് അനായാസം കൈയിൽ ഒതുക്കിയ ഗോളി മൈക്കിൾ മക് ഗോവൻ ഇന്ന് ജർമൻ മുന്നേറ്റക്കാർക്കു അങ്ങിനെ അനായാസം ഗോൾ നേടാൻ കഴിയുകയില്ലന്നു പ്രഖ്യാപിക്കുകയായിരുന്നു. ആദ്യമായി ഒരു സാർവ്വ ദേശീയ മത്സരത്തിൽ പങ്കെടുക്കുകയാണെന്ന പരിഭ്രമം കൂടാതെ വലതു വശത്തു നിന്നു അതിവേഗം പന്തുകൾ എത്തിച്ച അയർലണ്ട് നിരകളിൽ അശാന്തി സൃഷ്ടിച്ച യോഷ്വാ കിമ്മിഷ് അരങ്ങേറ്റം തൻറെ ദിനം ആണെന്നും തെളിയിച്ചുകൊണ്ടിരുന്നു.

ഖെദീര ,ക്രോസ്സ് , യോസിൽ എന്നിവരുടെ തന്ത്രപരമായ നീക്കങ്ങളിലൂടെ ആദ്യ 15 മിനിട്ടു നേരം ജർമൻ മുന്നേറ്റ നിര ഏതു നിമിഷവും ലീഡ് നേടുമെന്ന അവസ്ഥയും സൃഷ്ടിച്ചു. എന്നാൽ ലോക കപ്പിലെ തോമസ് മ്യുളറുടെ നിഴൽ മാത്രമായി മാറിയ മ്യുളർ ഒന്നു തൊട്ടിടാൻ പാകത്തിൽ കിട്ടിയ പന്തുകൾ ഒക്കെ ഗോളി മക് ഗാവന്റെ കൈയിൽ ഭദ്രമായിട്ടെത്തിച്ചു കൊണ്ടിരുന്നു. ഒപ്പം ഗ്വറ്റ് സെ യും യോസിലും കൂടി ഇതു ആവർത്തിച്ചപ്പോൾ 15 മിനിറ്റിനുള്ളിൽ ലഭിച്ച ഏഴിലധികം അവരങ്ങളും ജർമനിക്കു നഷ്ടമായി . അത്രയും നേരം മാറിയോ ഗോമസ് എന്ന ഒരു കളിക്കാരന്റെ സാന്നിധ്യവും കാണാനായില്ല. ഇതിനിടയിൽ മ്യുളറുടെ അതിശക്തമായ ഒരു ലോങ് റേഞ്ചു ഷോട്ട് പോസ്റ്റു തർക്കുന്നതുമായി. ജർമനിയുടെ മധ്യ നിര അത്യാകർഷകമായി തരപ്പെടുത്തിയ മുന്നേറ്റങ്ങൾ ' "ഗോളിക്ക്' കൈകൊടുക്കാവുന്ന അകാലത്തിൽ നിന്നു ഗ്വറ്റ് സെയും യോസീലും മാറി മാറി ഗോളി മൈക്കിൾ മക് ഗാവന്റെ കൈകളിൽ എത്തിച്ചുകൊണ്ട്
ഒന്നാന്തരം അവസരങ്ങൾ നഷ്ട്ടപ്പെടുത്തിക്കൊണ്ടിരുന്നു.

ജർമൻ പ്രതിരോധ നിര കിമ്മിഷ്, ബോ ആ ടെങ് ഹുമ്മൽസ് എന്നിവരുടെ നേതൃത്വത്തിൽ അയർലണ്ടുകാരുടെ ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ സമർഥമായി തടയുകയും ചെയ്തു. ജർമൻ നിരയുടെ മുന്നേറ്റങ്ങൾ ഏതു നിമിഷവും ഗോൾ നേടുമെന്ന സ്ഥിതി ഉണ്ടാക്കിയെങ്കിലും ഗോളിയും പോസ്റ്റും ജർമൻ മുന്നേറ്റ നിരയുടെ പ്രതിയോഗികളായി. അപ്പോഴാണ് അതുവരെ ഒഴിഞ്ഞു നിന്ന ഗോൾ ജർമനിയെ തേടി എത്തിയത് ഇന്നത്തെ ഹീറോ കിമ്മിഷ് വലതു വശത്തു നിന്നു കൊണ്ടുവന്ന പന്തു നേരെ യോസീലിന്‌ മറിച്ചു യോസിൽ അതു തത്രപൂർവം മ്യുളർക്കും, നേരെ നിറയൊഴിക്കാതെ ലോക കപ്പിലെ ടോപ് സ്‌കോറർ അതു ഓടി എത്തിയ ഗോമസിനും , ഒരു കിടിലൻ ഷോട്ട് ഓടെ തുർക്കി ലീഗിലെ ഗോളടി വീരൻ അതു മൈക്കിൾ മക് ഗോവനെ മറികടന്നു ജർമനിയുടെ മാനം കാത്ത ഗോളും നേടി.തൊട്ടടുത്ത നിമിഷം തന്നെ മ്യുളർ ഗോൾ പോസ്റ്റു അടിച്ചു തകർക്കുക എന്ന തൻറെ പുതിയ വിനോദം ഒരിക്കൽ കൂടി ആവർത്തിച്ചു.

രണ്ടാം പകുതിയും ആദ്യ പകുതിയുടെ തനി ആവർത്തനമായി. ഗ്വാറ്റ് സെയും യോസീലും മ്യുളറും ഗോമസും മാറി മാറി അവസങ്ങൾ തുലച്ചുകൊണ്ടിരുന്നു.ഗ്വാറ്റ് സെക്കു പകരം ഷ്യുയർലെയും,ഖെദീരക്കു പകരം മുൻ നായകൻ ഷ്വയിൻ സ്റ്റയിഗറും വന്നെങ്കിലും സ്‌കോർ ബോർഡിൽ മാറ്റമുണ്ടാക്കുവാൻ അവർക്കും കഴിഞ്ഞില്ല.
ജർമനി അതിശക്തമായ പ്രതിരോധ നിരയൊരുക്കി. മധ്യ നിര കളം നിറഞ്ഞു കളിച്ചിട്ടും അവരുടെ മുന്നേറ്റ നിര പാടെ നിരാശപ്പെടുത്തിയ ഒരു മത്സരം കുറഞ്ഞത് 7 --0 നു വിജയിക്കാമായിരുന്ന ഒരു മത്സരം ആയാസപ്പെട്ട് എങ്ങിനെയോ ഒരു ഗോളിന്റെ മികവിൽ കടന്നു കൂടി . ഗോളടിക്കുന്നതിലാണോ അതു നഷ്ട്ടപ്പെടുത്തുന്നതിലാണോ മത്സരമെന്ന സംശയവും കാണികളിൽ ഉണ്ടാക്കി ഇന്നത്തെ മത്സരം. ഗ്രൂപ്പ സി യിൽ നിന്നു 7 പോയിന്റുകളുമായി ജർമനി ഒന്നാം സ്ഥാനത്തോടെ അടുത്ത റൗണ്ടിൽ എത്തിയപ്പോൾ അതേ പോയിന്റുകളുമായി പോളണ്ട് രണ്ടാം സ്ഥാനക്കാരായി അവരെ പിന്തുടർന്നു

TAGS :

Next Story