Quantcast

ധോണിയെ കുപിതനാക്കിയ ഒരു ചോദ്യം

MediaOne Logo

admin

  • Published:

    23 April 2018 10:22 AM GMT

ആദ്യ ചോദ്യം തന്നെ പൊതുവെ ശാന്തനായ ധോണിയുടെ താളം തെറ്റിച്ചു. തന്‍റെ രോഷം മറച്ചുവയ്ക്കാതെ....

അവസാന ഓവര്‍ വരെ ആശങ്ക നിറഞ്ഞു നിന്ന ഒരു മത്സരത്തില്‍ അവിശ്വസനീയമായ വിജയം പിടിച്ചു വാങ്ങിയതിന്‍റെ സന്തോഷത്തിലാണ് ബംഗ്ലാദേശിനെതിരായ മത്സരത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി പതിവ് വാര്‍ത്താസമ്മേളനത്തിനെത്തിയത്. എന്നാല്‍ ആദ്യ ചോദ്യം തന്നെ പൊതുവെ ശാന്തനായ ധോണിയുടെ താളം തെറ്റിച്ചു. തന്‍റെ രോഷം മറച്ചുവയ്ക്കാതെ ചോദ്യ കര്‍ത്താവിന് ശക്തമായ മറുപടിയും ഇന്ത്യന്‍ നായകന്‍ നല്‍കി. എന്തായിരുന്നു ആ ചോദ്യം?

വന്‍ മാര്‍ജിനില്‍ ഈ മത്സരം ജയിച്ച് നെറ്റ് റണ്‍ റേറ്റ് മെച്ചപ്പെടുത്തുക എന്നതായിരുന്നല്ലോ ഈ മത്സരത്തിനു മുമ്പുള്ള ലക്ഷ്യം . എന്നാലിപ്പോള്‍ നമ്മള്‍ കഷ്ടിച്ച് കടന്നു കൂടിയിരിക്കുന്നു. ഈ വിജയത്തില്‍ താങ്കള്‍ സംതൃപ്തനാണോ? രണ്ടാമതായി....

അടുത്ത ചോദ്യത്തിലേക്ക് കടക്കുന്നതിന് മുമ്പു തന്നെ ധോണി ഇടപെട്ടു -ഒരുസമയം ഒരു ചോദ്യം മാത്രം., ഇന്ത്യയുടെ വിജയത്തില്‍ താങ്കള്‍ സന്തോഷവാനല്ലെന്ന് എനിക്കറിയാം. മാധ്യമപ്രവര്‍ത്തകന്‍ തന്‍റെ നിലപാട് വ്യക്തമാക്കാന്‍ ശ്രമിച്ചെങ്കിലും ധോണി കൂടുതല്‍ ശക്തനായി . "എനിക്ക് പറയാനുള്ളത് കേള്‍ക്കു. നിങ്ങള്‍ ഇന്ത്യന്‍ വിജയത്തില്‍ സന്തോഷവാനല്ലെന്ന് ചോദ്യവും അത് ചോദിച്ച രീതിയും വ്യക്തമാക്കുന്നു. ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മുന്‍കൂട്ടി തയ്യാറാക്കുന്ന സ്ക്രിപ്റ്റുകളില്ല.ടോസിനു ശേഷം ഇത്തരമൊരു വിക്കറ്റില്‍ എന്തുകൊണ്ട് നമുക്ക് ആഗ്രഹിച്ച പോലൊരു സ്കോര്‍ പടുത്തുയര്‍ത്താനായില്ലെന്ന് നിങ്ങള്‍ വിലയിരുത്തണം. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്കൊരു സ്വയം വിലയിരുത്തലില്ലെങ്കില്‍ ഈ രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കരുത്"

പതിവിനു വിപരീതമായി ഒരു നീണ്ട മൌനം വാര്‍ത്താസമ്മേളന വേദിയില്‍ നിറഞ്ഞു. പിന്നെ പതിവുപോലെ അടുത്ത ചോദ്യവും ധോണിയുടെ ഉത്തരവും.

TAGS :

Next Story