Quantcast

പഞ്ചാബിനായി ശതകവുമായി ശുഭ്മാന്‍ ഗില്‍

MediaOne Logo

admin

  • Published:

    25 April 2018 12:06 PM GMT

പഞ്ചാബിനായി ശതകവുമായി ശുഭ്മാന്‍ ഗില്‍
X

പഞ്ചാബിനായി ശതകവുമായി ശുഭ്മാന്‍ ഗില്‍

 122 പന്തുകളില്‍ നിന്നും 123 റണ്‍ നേടിയ യുവതാരത്തിന്‍റെ കരുത്തില്‍ നാല് റണ്‍സിന് പഞ്ചാബ് മത്സരം സ്വന്തമാക്കുകയും ചെയ്തു. 

അണ്ടര്‍ 19 ലോകകപ്പിലെ മിന്നുന്ന പ്രകടനം പ്രാദേശിക തലത്തിലും പുറത്തെടുത്ത് ശുഭ്മാന്‍ ഗില്‍. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി പാഡണിഞ്ഞ ഗില്‍ കര്‍ണാടകക്കെതിരെ മിന്നും സെഞ്ച്വറിയുമായി അടിച്ചു തകര്‍ത്തു. 122 പന്തുകളില്‍ നിന്നും 123 റണ്‍ നേടിയ യുവതാരത്തിന്‍റെ കരുത്തില്‍ നാല് റണ്‍സിന് പഞ്ചാബ് മത്സരം സ്വന്തമാക്കുകയും ചെയ്തു.

എട്ട് ബൌണ്ടറികളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്സ്. ഇതോടെ ഒരു ലിസ്റ്റ് എ മത്സരത്തില്‍ പഞ്ചാബിനായി ഏറ്റവും കൂടുതല്‍ സിക്സറുകളടിക്കുന്ന താരമെന്ന യുവരാജ് സിങിന്‍റെയും ഹര്‍ഭജന്‍ സിങിന്‍റെയും റെക്കോഡിനൊപ്പം എത്താനും യുവ താരത്തിനായി.

TAGS :

Next Story