Quantcast

മകന് ദാവൂദെന്ന് പേര് നല്‍കരുതെന്ന ട്വീറ്റിനോട് ഇര്‍ഫാന്‍ പത്താന്‍റെ മറുപടി വൈറലാകുന്നു

MediaOne Logo

admin

  • Published:

    26 April 2018 6:22 PM GMT

മകന് ദാവൂദെന്ന് പേര് നല്‍കരുതെന്ന ട്വീറ്റിനോട് ഇര്‍ഫാന്‍ പത്താന്‍റെ മറുപടി വൈറലാകുന്നു
X

മകന് ദാവൂദെന്ന് പേര് നല്‍കരുതെന്ന ട്വീറ്റിനോട് ഇര്‍ഫാന്‍ പത്താന്‍റെ മറുപടി വൈറലാകുന്നു

പേരെന്തായാലും പിതാവിനെയും അമ്മാവനെയും ( യൂസഫ് പത്താന്‍) പോലെ തന്നെ രാജ്യത്തിന് അഭിമാനമായി തന്‍റെ മകന്‍ മാറുമെന്നായിരുന്നു ഇര്‍ഫാന്‍റെ മറുപടി....

താന്‍ ഒരു ആണ്‍കുഞ്ഞിന്‍റെ പിതാവായെന്ന വാര്‍ത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ്ത മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന് പത്താന് ഒരു ആരാധകന്‍ നല്‍കിയ ഉപദേശവും ഇതിന് താരം നല്‍കിയ മറുപടിയും വൈറലാകുന്നു. കുഞ്ഞിനെ ദാവൂദെന്നോ യാക്കൂബെന്നോ പേരിടരുടെന്നായിരുന്നു ദിവ്യാന്‍ഷു രാജ് എന്ന ആരാധകന്‍ ഇര്‍ഫാന് നല്‍കിയ ഉപദേശം. ഇതിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി ഇര്‍ഫാന്‍ രംഗതെത്തി. പേരെന്തായാലും പിതാവിനെയും അമ്മാവനെയും ( യൂസഫ് പത്താന്‍) പോലെ തന്നെ രാജ്യത്തിന് അഭിമാനമായി തന്‍റെ മകന്‍ മാറുമെന്നായിരുന്നു ഇര്‍ഫാന്‍റെ മറുപടി. കുഞ്ഞിന് ഇമ്രാന്‍ ഖാന്‍ പത്താനെന്ന് പേരിട്ടതായും ഇര്‍ഫാന്‍ പിന്നീട് വ്യക്തമാക്കി. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാന്‍റെയും കരീന കപ്പൂറിന്‍റെയും മകനിട്ട പേരിനച്ചൊല്ലി സോഷ്യല്‍ മീഡിയയിലെ കലാപം കെട്ടടങ്ങുന്നതിന് മുമ്പാണ് തന്‍റെ നേരെയുള്ള ബൌണ്‍സറിനെ ഇര്‍ഫാന്‍ വിദഗ്ധമായി നേരിട്ടത്.

TAGS :

Next Story