Quantcast

പാകിസ്താനെ മലര്‍ത്തിയടിച്ച് ഇന്ത്യ

MediaOne Logo

Alwyn K Jose

  • Published:

    26 April 2018 5:38 PM IST

പാകിസ്താനെ മലര്‍ത്തിയടിച്ച് ഇന്ത്യ
X

പാകിസ്താനെ മലര്‍ത്തിയടിച്ച് ഇന്ത്യ

അഞ്ചു മുതൽ എട്ടു വരെയുള്ള സ്ഥാനനിർണയ മത്സരത്തിൽ പാകിസ്താനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചുകയറിയത്.

ഹോക്കി ലോക ലീഗ് സെമിഫൈനൽസിൽ പാകിസ്താനെ മലര്‍ത്തിയടിച്ച് ഇന്ത്യ. അഞ്ചു മുതൽ എട്ടു വരെയുള്ള സ്ഥാനനിർണയ മത്സരത്തിൽ പാകിസ്താനോട് ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചുകയറിയത്.

കളി തുടങ്ങി എട്ടാം മിനിറ്റില്‍ രമണ്‍ദീപിലൂടെ ഇന്ത്യ ആധിപത്യം നേടി. ആദ്യ പകുതിക്ക് മുമ്പ് മൂന്നു ഗോളുകള്‍ കൂടി പിറന്നു. തല്‍വിന്ദര്‍, ആകാശ്‍ദീപ്, രമണ്‍ദീപ് എന്നിവരാണ് വെടിപൊട്ടിച്ചത്. മൂന്നാമത്തെ ക്വാര്‍ട്ടറില്‍ ഹര്‍മന്‍പ്രീതിലൂടെ ഇന്ത്യ വീണ്ടും പാകിസ്താനെ ഞെട്ടിച്ചു. എന്നാല്‍ മിനിറ്റുകളെ വ്യത്യാസത്തില്‍ പാകിസ്താനും തിരിച്ചടിച്ചു. ഇതായിരുന്നു അവരുടെ ആശ്വാസ ഗോള്‍. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മന്‍ദീപിലൂടെ ഇന്ത്യ പാകിസ്താന്റെ മേല്‍ അവസാന ആണിയുമടിച്ചു കയറ്റി.

നേരത്തെ ക്വാർട്ടർ ഫൈനലിൽ 14–ാം റാങ്കുകാരായ മലേഷ്യയോടു 2–3നു തോറ്റ് ആറാം റാങ്കുകാരായ ഇന്ത്യ നോക്കൗട്ട് ഘട്ടത്തിൽനിന്നു പുറത്തായിരുന്നു. പൂൾ മത്സരത്തിൽ പാകിസ്താനെ 7–1നു തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്നിറങ്ങിയപ്പോള്‍ വീണ്ടും വിജയം ആവര്‍ത്തിച്ചു. ഇന്നത്തെ ജയത്തോടെ ഇന്ത്യയ്ക്ക് അഞ്ച്–ആറ് സ്ഥാനനിർണയ മത്സരത്തിൽ കളിക്കാനുള്ള അവസരമൊരുങ്ങി.

Next Story