Quantcast

യൂസഫി കിമിയയേന്തും ഇത്തവണ ഒളിംപിക്സില്‍ അഫ്ഗാന്‍ പതാക

MediaOne Logo

Khasida

  • Published:

    27 April 2018 7:47 AM GMT

യൂസഫി കിമിയയേന്തും ഇത്തവണ ഒളിംപിക്സില്‍ അഫ്ഗാന്‍ പതാക
X

യൂസഫി കിമിയയേന്തും ഇത്തവണ ഒളിംപിക്സില്‍ അഫ്ഗാന്‍ പതാക

ഇറാനില്‍ ജനിച്ച് അഫ്ഗാനില്‍ അഭയാര്‍ത്ഥിയായെത്തിയ യൂസഫി കിമിയ. റിയോ ഒളിംപിക്സില്‍ അഫ്ഗാന്‍ ടീമിലെ ഒരേ ഒരു വനിതയും യുസഫി ആണ്.

ഇത്തവണ ഒളിംപിക്സില്‍ അഫ്ഗാന്റെ പതാകയേന്തുന്നത് ഒരു വനിതയാണ്. ഇറാനില്‍ ജനിച്ച് അഫ്ഗാനില്‍ അഭയാര്‍ത്ഥിയായെത്തിയ യൂസഫി കിമിയ. റിയോ ഒളിംപിക്സില്‍ അഫ്ഗാന്‍ ടീമിലെ ഒരേ ഒരു വനിതയും യുസഫി ആണ്.

താലിബാന്‍ ഭരണകാലത്താണ് ഇറാനില്‍ നിന്ന് യൂസഫിയുടെ കുടുംബം അഫ്ഗാനിലേക്ക് കുടിയേറിയത്. അഫ്ഗാനില്‍ അവള്‍ കായിക പരിശീലനം തുടര്‍ന്നു. പതിനേഴാം വയസില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ വനിതാ കായികതാരങ്ങളെ കണ്ടെത്താന്‍ നടത്തിയ പരിശീലനം അവളുടെ ജീവിതത്തിലെ വഴിത്തിരിവായി. പിന്നീട് മൂന്ന് വര്‍ഷത്തെ കഠിന പരിശീലനം.

ആദ്യം പരിശീലനം തനിക്ക് വലിയ പ്രയാസമായിരുന്നുവെന്നും ഓടുന്നതും വളരെ പ്രയാസകരമായി തോന്നിയെന്നും പതിയെ പൂര്‍ത്തിയാക്കാന്‍ തുടങ്ങി. ക്രമേണ ആത്മവിശ്വാസം വന്നു. പിന്നീട് തന്റെ സ്വപ്നങ്ങളിലേക്ക് താന്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞെന്നും അവര്‍ പറയുന്നു.

2015ല്‍ ഇന്ത്യയില്‍ നടന്ന സാര്‍ക് ഗെയിംസില്‍ പങ്കെടുത്തു. അന്ന് മെഡലൊന്നും ലഭിച്ചില്ലെങ്കിലും യൂസഫിയുടെ പ്രകടനം അഫ്ഗാന്‍ ഒളിംപിക് ഓര്‍ഗനൈസിംഗ് കമ്മിറ്റിയെ ആകര്‍ഷിച്ചു. ഇതേ തുടര്‍ന്നാണ് ഈ 22 കാരിക്ക് റിയോ ഒളിംപിക്സിലേക്ക് ടിക്കറ്റ് ലഭിക്കുന്നത്.
റിയോയില്‍ മെ‌ഡല്‍ ലഭിക്കുമെന്ന പ്രതീക്ഷയൊന്നും യൂസഫിക്കില്ല. പക്ഷേ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് തന്നെയാണ് യൂസഫി 200 മീറ്റര്‍ ട്രാക്കിലിറങ്ങുക.

TAGS :

Next Story