Quantcast

കേരളാ പോലീസ് കായികമേളയില്‍ കണ്ണൂരിന്റെ കുതിപ്പ്

MediaOne Logo

Khasida

  • Published:

    27 April 2018 2:52 AM GMT

കേരളാ പോലീസ് കായികമേളയില്‍ കണ്ണൂരിന്റെ കുതിപ്പ്
X

കേരളാ പോലീസ് കായികമേളയില്‍ കണ്ണൂരിന്റെ കുതിപ്പ്

ബറ്റാലിയന്‍ വിഭാഗത്തില്‍ കേരളാ പോലീസ് അക്കാദമി ഒന്നാമത്

കോഴിക്കോട് മെഡിക്കല് കോളേജ് ഗ്രൌണ്ടില്‍ നടക്കുന്ന സംസ്ഥാന പോലീസ് കായികമേളയില്‍ രണ്ടാം ദിവസവും കണ്ണൂര്‍ കുതിപ്പ് തുടരുന്നു. ബറ്റാലിയന്‍ വിഭാഗത്തില്‍ കേരള പോലീസ് അക്കാദമിയാണ് മുന്നില്‍. മേള നാളെ സമാപിക്കും.

സംസ്ഥാന പോലീസ് കായിക മേള രണ്ട് ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ ദിവസത്തെ മേധാവിത്വം കണ്ണൂര്‍ തുടരുകയാണ്. 36 പോയിന്റാണ് കണ്ണൂരിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 26 പോയിന്റും. 25 പോയിന്റുമായി തൃശൂരാണ് മൂന്നാമത്.

ബറ്റാലിയന്‍ വിഭാഗത്തില്‍ സ്പെഷ്യല്‍ ആംഡ് പോലീസിനെ പിന്തള്ളി കേരളാ പോലീസ് അക്കാദമി ഒന്നാമതെത്തി. 53 പോയിന്റാണ് പോലീസ് അക്കാദമിക്കുള്ളത്. 52 പോയിന്റുമായി സ്പെഷ്യല്‍ ആംഡ് പോലീസ് രണ്ടാം സ്ഥാനത്തും. കേരളാ ആംഡ് പോലീസ് ആണ് മൂന്നാമത്. മേള നാളെ അവസാനിക്കും. റിലേ അടക്കം 19 ഫൈനല്‍ മത്സരങ്ങളാണ് നാളെ നടക്കുക. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

TAGS :

Next Story