ചെല്‍സിക്ക് തുടര്‍ച്ചയായ പന്ത്രണ്ടാം ജയം

ചെല്‍സിക്ക് തുടര്‍ച്ചയായ പന്ത്രണ്ടാം ജയം
നിലവിലെ ജേതാക്കളായ ലെസ്റ്റര്‍ സിറ്റി എവര്‍ട്ടനോട് 2-0ന് തോറ്റു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 12 തുടര്‍വിജയങ്ങളുമായി ചെല്‍സി വിജയക്കുതിപ്പ് തുടരുന്നു. ബോര്‍ണസിനെ എതിരില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെടുത്തിയാണ് പ്രീമിയര്‍ ലീഗിലെ തുടര്‍ വിജയങ്ങളുടെ പുതു റിക്കാര്‍ഡ് നീലപ്പട പോക്കറ്റിലാക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ തൊട്ടടുത്ത എതിരാളി ലിവര്‍പൂളിനേക്കാള്‍ ഒമ്പതു പോയിന്റിന്റെ ലീഡായി ചെല്‍സിക്ക്. ബോര്‍ണസിനെതിരായ മത്സരത്തില്‍ പെഡ്രോയും ഹസാര്‍ഡുമാണ് ഗോള്‍ നേടിയത്. പെഡ്രോ രണ്ടു ഗോളുകള്‍ നേടി.
ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ പ്രമുഖര്‍ക്ക് ജയം. ആഴ്‍സനൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളാണ് ജയിച്ചത്. ആഴ്സണല്‍ വെസ്റ്റ് ബ്രോംവിച്ചിനെ തോല്‍പ്പിച്ചു. ചെല്‍സി 3-0ന് ബേണ്‍മൌത്തിനെ പരാജയപ്പെടുത്തി. സണ്ടര്‍ലാന്‍ഡിനെതിരെ 3-1നായിരുന്നു യുണൈറ്റഡിന്റെ ജയം. സിറ്റി ഏകപക്ഷീയമായി മൂന്ന് ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെ തോല്‍പ്പിച്ചു. നിലവിലെ ജേതാക്കളായ ലെസ്റ്റര്‍ സിറ്റി എവര്‍ട്ടനോട് 2-0ന് തോറ്റു. വാറ്റ്ഫോര്‍ഡ്-ക്രിസ്റ്റല്‍ പാലസ് മത്സരം സമനിലയില്‍ പിരിഞ്ഞു.
Adjust Story Font
16

